കുൽച തയ്യാർ മിനിറ്റുകൾക്കുള്ളിൽ, ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ

എന്നും ഒരേ പലഹാരം കഴിക്കാൻ ഇഷ്ടമില്ലാത്തവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് തികച്ചും വ്യത്യസ്തമായ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. അതിനായി രണ്ട് കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മൈദയിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ കരിഞ്ജീരകവും, രണ്ട് ടീസ്പൂൺ നെയ്യ്, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക.

ശേഷം മാവിലേക്ക് കുറച്ചു നെയ്യ് തടകിയ ശേഷം അടച്ചു ഇരുപത് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, ഒന്നര ടീസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, രണ്ട്‌ ടേബിൾ സ്പൂൺ മല്ലിയിലയും, ചേർത്ത് മിക്‌സാക്കുക. ശേഷം ഇരുപത് മിനിറ്റായപ്പോൾ മാവ് സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിലേക്ക് കുറച്ചും കൂടി നെയ്യ് തടകിയ ശേഷം ഒന്നും കൂടി കുഴക്കുക. എന്നിട്ട് ചപ്പാത്തിക്ക് മാവ് എടുക്കുന്ന വലിപ്പത്തിൽ ഒരു ബോൾ മാവിനെ ഉരുട്ടി എടുക്കുക.

ശേഷം കൌണ്ടർ ടോപ്പിൽ അൽപ്പം പൊടി വിതറിയ ശേഷം മാവിനെ പരത്തുക. പൂരിയുടെ വലിപ്പത്തിൽ പരത്തിയ ശേഷം നടുവിലായി ഒന്നര ടേബിൾ സ്പൂൺ സവാള അരിഞ്ഞത് വെച്ച് കൊടുക്കുക. ശേഷം എല്ലാ സൈഡിൽ നിന്നും മാവിനെ കൂട്ടിപിടിച്ച ശേഷം ഒരു കിഴി പോലെ ആക്കുക. എന്നിട്ട് ഒന്നും കൂടി മാവിനെ പരത്തുക. അപ്പോൾ ഉള്ളിമിക്സ് അകത്തായി കവർ ആകുന്നതാണ്. ശേഷം പാകത്തിനുള്ള വലിപ്പത്തിൽ മാവിനെ പൊടി വിതറിയ ശേഷം ഉള്ളി മിക്സ് വെളിയിൽ കാണാത്ത വിധം പരത്തുക.

ഇനി ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് ഇതിനെ ഇട്ടു കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് കുൽച ചുട്ടെടുക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം കുൽച ചുട്ടെടുക്കാൻ. ശേഷം മൂപ്പിച്ചെടുക്കുക. അവസാനം രണ്ട്‌ സൈഡിലും കുറച്ചു നെയ്യ് സ്പ്രെഡ്ടാക്കുക. ശേഷം മൂപ്പിച്ചു എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ മൈദ മാവ് കൊണ്ടുള്ള കുൽചാ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ബ്രേക്ഫാസ്റ്റ് ട്രൈ ചെയ്തു നോക്കണേ. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു പലഹാരമാണ് ഇത്.

Leave a Reply

You cannot copy content of this page