ചപ്പാത്തിക്കും, ചോറിനുമെല്ലാം ഇനി ഈ കറി മതി, എന്താ രുചി

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു കറി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ കറി വെണ്ടക്ക കൊണ്ടാണ് തയ്യാറാക്കുന്നത്. ചോറിനും ചപ്പാത്തിക്കും മറ്റ് എല്ലാ പലഹാരങ്ങൾക്കും ഈ കറി നല്ല കോമ്പിനേഷനാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 250 ഗ്രാം വെണ്ടയ്ക്ക നല്ലപോലെ കഴുകി ഒരു ഇഞ്ച് നീളത്തിൽ മുറിച്ചെടുക്കുക. ശേഷം വെണ്ടക്കയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ മുളകുപൊടിയും, രണ്ട് പിഞ്ചു മഞ്ഞൾപൊടിയും, ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.

എന്നിട്ട് വെണ്ടക്കയിലേക്ക് മുക്കാൽ ടേബിൾസ്പൂൺ കടലമാവ് ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. എന്നിട്ട് രണ്ടു ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക. ശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഓയിലിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് ഇളക്കുക. എന്നിട്ട് അതിനൊപ്പം തന്നെ രണ്ടു നുള്ള് മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി ഒന്ന് ചൂടാക്കിയെടുക്കുക.

ലോ ഫ്ളൈമിലിട്ട് വേണം ഈ മസാല ചൂടാക്കി എടുക്കാൻ. ശേഷം ചൂടായി വന്ന മസാലയിലേക്ക് മുറിച്ചു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം ഉരുളകിഴങ്ങ് ഈ മസാലയിലേക്ക് ചേർത്ത് ഒന്ന് റോസ്റ്റാക്കി എടുക്കുക. എന്നിട്ട് ഫ്രയായി വന്ന ഉരുളക്കിഴങ്ങിനെ കോരി ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി ആ പാത്രത്തിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ ഓയിലും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നേരത്തെ മസാല തേച്ചു വെച്ചിട്ടുള്ള വെണ്ടയ്ക്ക എണ്ണയിലേക്ക് ചേർത്ത് ഒന്ന് റോസ്റ്റാക്കി എടുക്കുക.

ശേഷം റോസ്റ്റായി വന്ന വെണ്ടക്കയും വേറൊരു പാത്രത്തിലേക്ക് കോരി മാറ്റുക. ഇനി ഒരു കടായിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് ഇളക്കുക. ശേഷം അതിനൊപ്പം ഒരു സവാള കൊത്തിയരിഞ്ഞത് എണ്ണയിലിട്ട് ഒന്ന് ഫ്രൈ ചെയ്തെടുക്കുക. ശേഷം സവാള ഒന്ന് മൂത്തുവരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, മൂന്ന് പച്ചമുളകും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.

ഇനി എല്ലാം നല്ലപോലെ മൂത്തുവരുമ്പോൾ ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. നല്ലപോലെ മൂത്തു വന്ന മസാലയിലേക്ക് രണ്ട് തക്കാളി പേസ്റ്റാക്കിക്കിയത് ചേർത്തിളക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വച്ച് തക്കാളിയെ എണ്ണ തെളിഞ്ഞു വരുന്നത് വരെ വേവിക്കുക. ശേഷം അതിലേക്ക് അര കപ്പ് കട്ട തൈര് ചേർത്ത് കൊടുക്കുക. പുളി കുറഞ്ഞ തൈര് വേണം കറിയിലേക്ക് ചേർത്തു കൊടുക്കാൻ. ശേഷം രണ്ട് മിനിട്ടോളം മസാല നല്ലപോലെ അടച്ചുവെച്ച് വേവിക്കുക.

ശേഷം മുക്കാൽ കപ്പ് ചൂടുള്ള വെള്ളം ചേർത്തു കൊടുക്കാം. എന്നിട്ട് തിളച്ചുവരുമ്പോൾ പാകത്തിനുള്ള ഉപ്പും അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് അടച്ചുവച്ച് ഒരു മിനിറ്റ് കൂടി കറി ഒന്നു തിളപ്പിക്കുക. എണ്ണ തെളിഞ്ഞു വന്ന കറിയിലേക്ക് ഫ്രൈ ചെയ്ത് മാറ്റി വെച്ചിട്ടുള്ള വെണ്ടക്കയും ഫ്രൈ ചെയ്ത് മാറ്റി വച്ചിട്ടുള്ള പൊട്ടറ്റോയും ചേർത്ത് ഇളക്കുക. ശേഷം എല്ലാംകൂടി നല്ലപോലെ മിക്‌സാക്കുക. ശേഷം മൂന്ന് മിനിട്ടോളം ലോ ഫ്ളൈമിൽ വെച്ച് കറി നല്ലപോലെ വേവിക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കറി ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വെണ്ടക്കയും ഉരുളക്കിഴങ്ങും കൊണ്ട് ഒരു കറി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page