തേങ്ങാ ചേർക്കാത്ത ചട്ട്ണി. ഈ ചട്ട്ണിക്ക് ഒപ്പമാണ് ദോശ കഴിക്കുന്നത് എങ്കിൽ കഴിച്ചു നിർത്താനേ തോന്നില്ല

ദോശക്കും ഇഡ്ഡലിക്കും ഒപ്പം സ്ഥിരമായി തയ്യാറാക്കാറുള്ള ഒരു കറിയാണ് തേങ്ങാ ചട്ട്ണി. എന്നാൽ തേങ്ങാ ചേർത്തിട്ടല്ലേ എന്നും ചട്ട്ണി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് തേങ്ങാ ചേർക്കാതെ നല്ല ടേസ്റ്റിയായ ചട്ട്ണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം അതിനൊപ്പം 3 അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചേർത്ത് കൊടുക്കുക.

ഇനി സവാളയെ ബ്രൗൺ കളർ ആകാത്ത രീതിയിൽ വഴറ്റുക. ശേഷം അതിലേക്ക് 2 പച്ചമുളക് അരിഞ്ഞത് ചേർത്തിളക്കുക. ശേഷം എല്ലാം ഒന്ന് വാടിവന്നാൽ അര കപ്പ് ഉഴുന്ന് പരിപ്പ് സവാളയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് 2 മിനിറ്റോളം പരിപ്പിനെ ഇളക്കിയ ശേഷം ഒരു ചെറിയ കഷ്ണം പുളിയും ചേർത്തിളക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറാനായി മാറ്റി വെക്കുക.

 

ശേഷം ചൂടാറി വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഈ മിക്സിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് അടിച്ചെടുക്കുക. നല്ല പോലെ അരച്ചെടുത്ത മിക്സിനെ ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക. എന്നിട്ട് ഒരു കടായിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കടുക് പൊട്ടിവന്നാൽ 2 വറ്റൽമുളക് ചേർത്ത് വറുക്കുക.

എന്നിട്ട് കുറച്ചു കറിവേപ്പിലയും, കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് എണ്ണയിൽ താളിച്ച ശേഷം ചട്ട്ണിയിലേക്ക് ഒഴിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചട്ട്ണി തയ്യാറായിട്ടുണ്ട്. തേങ്ങാ ഇല്ലെങ്കിലും നല്ല ടേസ്റ്റിയായ ചട്ട്ണി നമുക്ക് തയ്യാറാക്കി എടുക്കാൻ കഴിയും. ഈ ചട്ട്ണി ദോശക്കൊപ്പവും, ഇഡ്ഡലിക്കൊപ്പവുമെല്ലാം ചേർത്ത് കഴിക്കാൻ നല്ല സ്വാദാണ്. എല്ലാവരും ഈ രീതിയിൽ ചട്ട്ണി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page