നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഒരു വിഭവമാണ് ബിരിയാണി. പല രീതിയിൽ നമ്മൾ ബിരിയാണി തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് കണ്ണൂർ ഭാഗങ്ങളിൽ തയ്യാറാക്കുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഫിഷ് ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഐക്കൂറ മീൻ മൂന്ന് പീസ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിനുള്ള ഉപ്പും, ഒരു ചെറുനാരങ്ങയുടെ നീരും, രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.
മസാല ഒരു പേസ്റ്റ് രൂപത്തിലാക്കി എടുത്ത ശേഷം മീൻ അതിലേക്ക് ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. എല്ലാ മീനും നല്ലപോലെ മസാല തേച്ചെടുത്ത ശേഷം 15 മിനിട്ടോളം മീനിനെ റെസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം മൂന്ന് സവാള സ്ലൈസാക്കി എടുക്കുക. ശേഷം കുറച്ച് വെളുത്തുള്ളി, രണ്ടു കഷണം ഇഞ്ചിയും, 10 പീസ് പച്ചമുളകും കൂടി മിക്സിയുടെ ജാറിലിട്ട് നല്ലപോലെ ചതച്ചെടുക്കുക. ശേഷം രണ്ട് തക്കാളി പൊടിയായി അരിഞ്ഞെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ സൺഫ്ളവർ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് മീൻ ചേർത്ത് ഫ്രൈ ചെയ്തു
കോരിയെടുക്കുക.
ശേഷം ബാക്കിയുള്ള ഓയിലിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓയിലും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഓയിലിലേക്ക് നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള സവാളയും കൂടി ചേർത്ത് നല്ലപോലെ വഴറ്റുക. ഇനി സവാള നല്ലപോലെ വാടി വരുമ്പോൾ ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്തിളക്കുക. എന്നിട്ട് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള തക്കാളിയും പാകത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് അടച്ചുവെച്ച് മസാല നല്ലപോലെ വേവിക്കുക. ശേഷം രണ്ടു ചെറുനാരങ്ങയുടെ നീരും കുറച്ച് മല്ലിയിലയും ചേർത്തിളക്കുക.
ഇനി മസാല നല്ലപോലെ വെന്ത് ഉടഞ്ഞു പാകമായി വരുമ്പോൾ നേരത്തെ ഫ്രൈ ചെയ്തു ബാക്കി വെച്ചിട്ടുള്ള മീൻ മസാലയുടെ മുകളിലായി വച്ച് കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് 5 മിനിറ്റ് കൂടി ലോ ഫ്ളൈമിൽ വേവിക്കുക. ശേഷം മൂന്ന് കപ്പ് ജീരകശാല അരി എടുക്കുക. ശേഷം നല്ലപോലെ കഴുകി എടുത്ത അരിയെ ഒരു സ്‌ട്രെയ്നറിൽ ഇട്ടുവയ്ക്കുക. ഇനി ഒരു വലിയ പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം നാല് ടേബിൾ സ്പൂൺ നെയ്യും അതിനൊപ്പം തന്നെ നാല് ടേബിൾ സ്പൂൺ സൺഫ്ളവർ ഓയിലും കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. എന്നിട്ട് നല്ലപോലെ ഫ്രൈ ചെയ്ത് കോരിയെടുക്കുക.
എന്നിട്ട് ബാക്കിയുള്ള ഓയിലിലേക്ക് നാല് പീസ് ഗ്രാമ്പുവും, രണ്ടു കഷണം കറുകപ്പട്ടയും, മൂന്ന് ഏലക്കയും ചേർത്ത് ഒന്ന് ഇളക്കുക. ശേഷം നേരത്തെ കഴുകി വച്ചിട്ടുള്ള അരിയും കൂടി ഇതിനൊപ്പം ചേർത്തു കൊടുക്കുക. എന്നിട്ട് അരിയും നല്ലപോലെ റോസ്റ്റാക്കി എടുക്കുക. ശേഷം റോസ്റ്റായി വന്ന അരിയിലേക്ക് നാലര കപ്പ് നല്ല തിളച്ച വെള്ളം ചേർത്ത് വേവിക്കുക. ശേഷം വെള്ളത്തിലേക്ക് പാകത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് നല്ലപോലെ വേവിക്കുക. ലോ ഫ്ളൈമിൽ വെച്ച് ചോറ് നല്ലപോലെ വേവിക്കുക. എട്ടു മിനിറ്റ് ആയപ്പോൾ ചോറ് നല്ലപോലെ വെന്ത് കിട്ടിയിട്ടുണ്ട്. ശേഷം ചോറും മസാലയും ധം ചെയ്ത ശേഷം ചൂടോടെ സെർവ് ചെയ്യാം. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
