ഈ ചട്ട്ണി ഉണ്ടെങ്കിൽ കഞ്ഞി അറിയാതെ ഇറങ്ങിപ്പോകും

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് വെളുത്തുള്ളി. എല്ലാവരും വെളുത്തുള്ളി അച്ചാർ കഴിച്ചിട്ടുണ്ടാകും.എന്നാൽ ഇന്ന് നമുക്ക് വെളുത്തുള്ളി ചട്ട്ണി എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം കാൽ കപ്പിലും കൂടുതൽ വെളുത്തുള്ളിയും, ഏഴു പീസ് ചെറിയ ഉള്ളിയും, പതിനഞ്ച് പീസ് വറ്റൽമുളക്, ഒരു ചെറിയ പീസ് ഇഞ്ചി, പുളിക്ക് ആവശ്യമായ കുറച്ചു വാളൻപുളി ഇത്രയുമാണ് ഈ ചട്ട്ണിക്ക് വേണ്ട ചേരുവകൾ.

ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം വെളിച്ചെണ്ണയിൽ ഉള്ളിയും വെളുത്തുള്ളിയും, വറ്റൽമുളകും ചേർത്ത് വഴറ്റുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് ഒരു ടീസ്പൂൺ മല്ലി ചേർത്ത് ഇളക്കുക. ശേഷം വറുത്തെടുത്ത മിക്സിനെ മിക്സിയിലേക്ക് ചേർത്ത് അരച്ചെടുക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് വേണം ചട്ട്ണി അരച്ചെടുക്കാൻ.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക. ശേഷം ഓയിലിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന കടുക് മിക്സിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് ഇളക്കുക. ഇനി കുറച്ചു കറിവേപ്പിലയും, നേരത്തെ അരച്ച് വെച്ച ചട്ട്ണിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഉപ്പ് വേണമെങ്കിൽ ചേർത്ത് ഇളക്കി എണ്ണ തെളിഞ്ഞു വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക.

അപ്പോൾ വളരെ രുചിയേറിയ വെളുത്തുള്ളി ചട്ട്ണി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വെളുത്തുള്ളി കൊണ്ട് ഇത്രയും ടേസ്റ്റിയായ ചട്ട്ണി ചോറിന്റെ കൂടെയും കഞ്ഞീടെ കൂടെയും കഴിക്കാൻ വളരെ നല്ലതാണ്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply