മുട്ടക്കറി ഇനി ഒട്ടും പ്രതീക്ഷിക്കാത്ത രുചിയിൽ, ഒരിക്കൽ രുചിയറിഞ്ഞാൽ പിന്നെ കഴിച്ചുനിർത്താനേ തോന്നില്ല

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും തയ്യാറാക്കാനുള്ള ഒരു കറിയാണ് മുട്ടക്കറി. പലരീതിയിൽ മുട്ടക്കറി നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള തേയില മുട്ടക്കറി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായിട്ടുള്ള ഈ മുട്ട കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി നാല് മുട്ട പുഴുങ്ങി എടുക്കുക. ശേഷം മിക്സിയുടെ ഒരു വലിയ ജാറിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും, 2 സവാള ചെറുതായി അരിഞ്ഞതും
ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

നല്ല പേസ്റ്റ് പോലെ അരച്ചെടുത്ത മിക്സിനെ മാറ്റിവെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം പാനിലേക്ക് ഒന്നര ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണയിലേക്ക് രണ്ട് പട്ടയും, മൂന്ന് ഏലക്കയും, രണ്ട് ഗ്രാമ്പുവും ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം അതിലേക്ക് എട്ട് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ഒരു കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റുക. ഒന്ന് പാടി വന്ന മിക്സിലേക്ക് നേരത്തെ അരച്ച് വെച്ചിട്ടുള്ള തക്കാളിയുടെയും, ഉള്ളിയുടെയും മിക്സ് ചേർത്ത് വഴറ്റുക.

നല്ലപോലെ വഴറ്റിയെത്തിയെടുത്ത മിക്സിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും, ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ഇനി പാനിൽ നിന്നും വിട്ടുവരുന്ന പരുവം വരെ ഈ മസാല നല്ലപോലെ ഇളക്കി ഇളക്കി എടുക്കുക.
എന്നിട്ട് ഒരു ടീസ്പൂൺ തേയില ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് എടുക്കുക. എന്നിട്ട് ആ വെള്ളം നല്ലപോലെ അരിച്ചതിനുശേഷം മസാലയിലേക്ക് ചേർത്തിളക്കുക.

ശേഷം മസാല നല്ലപോലെ തിളപ്പിച്ചു വെള്ളം വറ്റിച്ചെടുക്കുക. വെള്ളം
വറ്റി വന്ന മസാലയിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക.
മസാലകളെല്ലാം നല്ലപോലെ ഇളക്കിയെടുത്ത ശേഷം പുഴുങ്ങി വച്ചിട്ടുള്ള മുട്ടയെ രണ്ടായി മുറിച്ച് ഈ മസാലയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് മസാലയുമായി മുട്ട നല്ലപോലെ ഇളക്കി ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുട്ടക്കറി തയ്യാറായിട്ടുണ്ട്. തേയില വെള്ളം ചേർത്തിട്ടുള്ളതുകൊണ്ട് നല്ല ടേസ്റ്റാണ് ഇത് കഴിക്കാൻ. എല്ലാവരും ഈ രീതിയിൽ ഒരു മുട്ടക്കറി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page