നിങ്ങൾ അഫ്‌ഗാനി ഓംലെറ്റ് കഴിച്ചിട്ടുണ്ടോ.

 

നിങ്ങൾ അഫ്ഗാനി ഓംലെറ്റ് കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു ഓംലെറ്റാണ് ഇത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട്‌ ടേബിൾ സ്പൂൺ അളവിൽ വെളിച്ചണ്ണ ചേർത്ത് കൊടുക്കുക. ഇനി ഒരു വലിയ പൊട്ടറ്റോ ക്യൂബ് സൈസിൽ മുറിച്ചത് എണ്ണയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ബ്രൗൺ കളർ ആയി വന്ന പൊട്ടറ്റോറിലേക്ക് ഒരു മീഡിയം സവാള ചെറുതായി അരിഞ്ഞെടുക്കുക.

ഒരു ബ്രൗൺ കളർ ആയി വന്ന ഉള്ളിയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ആവശ്യത്തിനുള്ള ഉപ്പും കൂടി തക്കാളിയിലേക്കും ഉള്ളിയിലേക്കും ചേർത്ത് ഇളക്കുക. ശേഷം മുക്കാൽ ഭാഗത്തോളം വഴണ്ട് വന്ന മിക്സിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി ചേർത്ത് ഇളക്കുക. ശേഷം മൂന്നു മുട്ട ഇളക്കാതെ ഉള്ളിയിലേക്കും ഉരുളക്കിഴങ്ങിലേക്കും തക്കാളിയിലേക്കും ചേർത്ത് കൊടുക്കുക. എന്നിട്ട് മൂന്നു ക്യാപ്‌സിക്കം റൗണ്ടിൽ കനം കുറച്ചു മുറിച്ചത് മൂന്നു മുട്ടയുടെയും മുകളിലായി അമർത്തി വെച്ച് കൊടുക്കുക.

ഇനി മുട്ടയുടെ മുകളിലേക്ക് കുറച്ചു കുരുമുളക് പൊടിയും, ഉപ്പും വിതറി ഇട്ടു കൊടുക്കുക. ഇനി കുറച്ചു ചില്ലി ഫ്‌ളെക്‌സും കൂടി ഈ സമയം മുട്ടയുടെ മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക. അവസാനം കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ ചൂടാക്കിയ മറ്റൊരു പാനിന്റെ മുകളിലായി ഈ പാൻ വച്ചു കൊടുക്കുക. ശേഷം മുട്ട ഓംലെറ്റ് അടച്ചു വെച്ച് പതിനഞ്ചു മിനിറ്റോളം വേവിക്കുക. ശേഷം നല്ല പോലെ വെന്തു പാകമായി വന്നാൽ മുറിച്ചെടുക്കുക.

ശേഷം ബ്രെഡിന്റെ കൂടെയോ ബന്നിന്റെ കൂടെയോ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു ബ്രേക്ഫാസ്റ്റാണ് ഇത്. വളരെ പെട്ടന്ന് ചെയ്തെടുക്കാനും പറ്റുന്ന ഈ ബ്രേക്ഫാസ്റ്റ് കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകും. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply