നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളാണ് ചിക്കൻ റെസിപ്പികൾ.
പല രീതിയിൽ നമ്മൾ ചിക്കൻ റെസിപ്പികൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ളതും വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്നതുമായ ഒരു ചിക്കൻ റെസിപ്പി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ റെസിപ്പി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും അരടീസ്പൂൺ മല്ലിപൊടിയും, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടിയും ഒന്നര ടേബിൾസ്പൂൺ ചില്ലി ഫ്‌ളെക്‌സും ചേർത്ത് കൊടുക്കുക.
എന്നിട്ട് അതിനൊപ്പ 7 അല്ലി വെളുത്തുള്ളി ചതച്ചതും, ഒരു പീസ് ഇഞ്ചി നീളത്തിൽ കനം കുറച്ച് അരിഞ്ഞത്, 8 ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത്, 2 പച്ചമുളക് ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ ചെറുനാരങ്ങയുടെ നീരും, കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം 10 മിനിട്ടോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി അടച്ചു മാറ്റിവയ്ക്കുക.
ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എന്നിട്ട് അതിലേക്ക് നേരത്തെ മസാല തേച്ചു വച്ചിട്ടുള്ള ചിക്കൻ എണ്ണയിലിട്ട് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് ചിക്കൻ നല്ലപോലെ വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുവാൻ മറന്നു പോകരുത്. ഒരു മുക്കാൽ ഭാഗത്തോളം വെന്തുവന്ന ചിക്കനിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും, രണ്ടു നുള്ള് ജീരകം പൊടിച്ചതും, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
എന്നിട്ട് ചിക്കൻ നല്ലപോലെ വെന്തുവരുമ്പോൾ അര കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഇളക്കി അടച്ചുവെച്ച് ചിക്കൻ ഒന്നുകൂടി നല്ലപോലെ വേവിക്കുക. എന്നിട്ട് തേങ്ങാപ്പാലും നല്ലപോലെ വറ്റി വരുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ ഒന്നുകൂടി റോസ്റ്റാക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ചില്ലി കോക്കനട്ട് ചിക്കൻ തയ്യാറായിട്ടുണ്ട്.
വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ചിക്കൻ
റെസിപ്പിയാണിത്. തേങ്ങാപ്പാലും, വറ്റൽ മുളക് ക്രഷ് ചെയ്തതും ചേർത്തത് കൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഇത് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
