നമ്മുടെ പച്ചക്കറികളിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. കുമ്പളങ്ങ വെച്ച് പല സ്വാദിഷ്ടമായ റെസിപ്പീസും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ കുമ്പളങ്ങ കറി ഉണ്ടാക്കിയാലോ. തേങ്ങാ അരച്ചിട്ടാണ് ഈ കറി തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ വളരെ ടേസ്റ്റിയായ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ആവശ്യമായ കുമ്പളങ്ങ തൊലി കളഞ്ഞു ചെറിയ സ്കോയറായി മുറിച്ചെടുക്കുക.
ഇനി ഒരു ചട്ടിയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള കുമ്പളങ്ങ ചേർത്ത് കൊടുക്കുക. അതിന്റെ കൂടെ ഒരു പിടി ചെറിയ ഉള്ളി വൃത്തിയാക്കി അതും ചട്ടിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം മൂന്ന് പച്ചമുളകും ആവശ്യമായ ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യമായ വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിച്ചടുക്കുക.
ശേഷം അഞ്ച് ടേബിൾ സ്പൂൺ തേങ്ങയും ഒന്നര ടേബിൾ സ്പൂൺ മുളക്പൊടിയും ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴിഞ്ഞ വെള്ളം കൂടി ചേർത്ത് നന്നായിട്ട് അരച്ചടുക്കുക. ഇനി വെന്തു വന്ന കുമ്പളങ്ങായിലേക്ക് ഈ അരപ്പു കൂടി ചേർത്ത് കൊടുക്കുക. ഇനി മറ്റൊരു ചട്ടിയിലേക്ക് കടുക് ചേർത്ത് എണ്ണയിൽ താളിച്ചു അതും കൂടി ഈ കറിയിലേക്ക് ചേർത്ത് കൊടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ കുമ്പളങ്ങാ കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മീൻ ഇല്ലാത്ത ദിവസങ്ങളിൽ വെക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
