ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. പച്ചരി കൊണ്ട് തയ്യാറാക്കുന്ന വളരെ ടേസ്റ്റിയായി ട്ടുള്ള ഒരു പലഹാരമാണിത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയും. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് പച്ചരി ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത് എടുക്കുക. ശേഷം കുതിർന്നു കിട്ടിയ പച്ചരിയെ നല്ലപോലെ കഴുകിയശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
എന്നിട്ട് അതിനൊപ്പം കാൽ കപ്പും, 2 ടേബിൾ സ്പൂൺ ചോറും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്, എന്നിട്ട് അതിൻറെ മുകളിൽ നിൽക്കാൻ പാകത്തിന് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് പാകത്തിന് വെള്ളവും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. സാദാരണ ഉഴുന്നു ദോശയെക്കാൾ കുറച്ചുകൂടി ലൂസായിട്ടുള്ള ഒരു ബാറ്ററാണ് ഈ പലഹാരത്തിന് വേണ്ടത്.
ശേഷം മാവിലേക്ക് 5 ചെറിയ ഉള്ളി ചെറിയ പീസുകളായി മുറിച്ചതും, രണ്ട് ടേബിൾസ്പൂൺ തേങ്ങ ചിരകിയതും, കുറച്ചു കറിവേപ്പില പൊടിയായി അരിഞ്ഞത്, കാൽ ടീസ്പൂൺ കരിഞ്ചീരകവും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ കലക്കി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു തവി മാവ് ഒഴിച്ചു കൊടുക്കുക. ശേഷം തവികൊണ്ട് ചെറുതായൊന്നു പരത്തുക. എന്നിട്ട് ഒരു സൈഡ് വെന്തുവരുമ്പോൾ മുകളിലായി കുറച്ച് നെയ്യ് തൂകി കൊടുക്കുക.
ശേഷം ഒന്ന് തിരിച്ചിട്ട് കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഒന്നു മൂപ്പിച്ചു എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയാ യിട്ടുള്ളതും, വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതുമായ പച്ചരി ദോശ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തയ്യാറാക്കി നോക്കണേ. തിരക്കുള്ള ദിവസങ്ങളിലൊക്കെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
