ഒരു ദിവസമെങ്കിലും മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാ അല്ലെ. എന്നാൽ എന്നും കഴിക്കുന്ന മധുരത്തിനേക്കാൾ കുറച്ചു വേറെയ്റ്റി മധുരമായാലോ കുട്ടികൾക്കൊക്കെ വളരെ സന്തോഷമാകും. അപ്പോൾ ഇന്ന് നമുക്ക് അറബിക് സ്പെഷ്യൽ സ്വീറ്റായ ലുക്കായ്മത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ചെറുചൂടുവെള്ളം എടുക്കുക.
അതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര,ഒരു ടീസ്പൂൺ ഈസ്റ്റും ചേർത്ത് നന്നായിട്ട് മിക്സാക്കുക. ഇനി അര ടീസ്പൂൺ ഏലക്ക പൊടി,രണ്ട് നുള്ള് ഉപ്പ്, ഒരു ടീസ്പൂൺ റോസ്വാട്ടർ,കുറച്ചു കുങ്കുമപ്പൂ കുതിർത്തു വെച്ച രണ്ട് ടീസ്പൂൺ വെള്ളം പുളിപ്പിലില്ലാത്ത ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് മിക്സാക്കുക. ശേഷം ഒന്നര കപ്പോളം മൈദാ,രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി,ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലോർ, ഇത്രയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ആവശ്യമെങ്കിൽ കുറച്ചു വെള്ളവും ചേർത്ത് മികസാക്കി യോജിപ്പിക്കുക.
ഇനി രണ്ട് മണിക്കൂറോളം മാവ് റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം പാകമായി വന്ന മാവിനെ കൈ ഒന്ന് നനച്ച ശേഷം ഓരോ ചെറിയ ബോളുകളാക്കി ഉരുട്ടി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഇനി പൊങ്ങി ഒരു ഗോൾഡൻ കളർ ആയി വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റാവുന്നതാണ്. ഇനി ടെറ്റ്സ് സിറപ്പ് മുകളിലായി ഒഴിച്ച് നല്ല ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ്.
അപ്പോൾ വളരെ ടേസ്റ്റിയായ പാർട്ടികളിൽ വിളമ്പാൻ പറ്റുന്ന നല്ലൊരു സ്നാക്കാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അറബിക് സ്പെഷ്യൽ സ്വീറ്റായ ഈ സ്നാക്കിന് ഡെറ്റ്സ് സിറപ്പ് തന്നെയാണ് വളരെ നല്ലത്. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
