നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഫിഷാണ് ചെമ്മീൻ. നമ്മളെല്ലാം പലരീതിയിലാണ് ചെമ്മീൻ റെസിപ്പി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിലൊരു ചെമ്മീൻ വറ്റിച്ചത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. മൺചട്ടിയാണ് എടുത്തിട്ടുള്ളത്. ശേഷം ചട്ടിയിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ഇനി ഉലുവ പൊട്ടി വരുമ്പോൾ ഒരു സവാള പൊടിയായി അരിഞ്ഞതും, 10 ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞതും ചേർത്ത് കൊടുക്കുക.
ശേഷം കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം വാടി വന്ന ഉള്ളിയിലേക്ക് രണ്ട് പച്ചമുളക് നീളത്തിൽ കീറിയത്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം ഇതെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളി നല്ലപോലെ വെന്തുവരുമ്പോൾ ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് നല്ലപോലെ വഴറ്റുക.
മൂത്തു വന്ന മസാലയിലേക്ക് 250 ഗ്രാം വൃത്തിയാക്കി വച്ചിട്ടുള്ള ചെമ്മീൻ ചേർത്ത് നല്ലപോലെ ഇളക്കി പാകത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കുക.
ശേഷം 5 മിനിറ്റ് മസാലയിൽ ചെമ്മീൻ അടച്ചുവെച്ച് വേവിക്കുക. 5 മിനിറ്റ് ആയപ്പോൾ ചെമ്മീനിൽ നിന്നും വെള്ളം ഇറങ്ങി വന്നിട്ടുണ്ട്. ശേഷം അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളം പുളി പിഴിഞ്ഞെടുത്തത് ചെമ്മീനിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒന്നരക്കപ്പ് തേങ്ങാപ്പാലും കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം അടച്ചുവെച്ച് കറി നല്ലപോലെ വേവിക്കുക. മീഡിയം ഫ്ളൈമിൽ വച്ച് ചെമ്മീൻ നല്ലപോലെ വേവിച്ചെടുക്കുക. 5 മിനിറ്റ് ആയപ്പോൾ കറി നല്ലപോലെ കുറുകി വന്നിട്ടുണ്ട്.
കുറുകി വന്ന കറിയെ അടച്ച് മാറ്റി വയ്ക്കുക. അപ്പോൾ വളരെ ടേസ്റ്റിലുള്ള ചെമ്മീൻ വറ്റിച്ചതു തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ചെമ്മീൻ റെസിപ്പി കൂടിയാണിത്. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഒരു ചെമ്മീൻ വറ്റിച്ചത് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
