ഇന്ന് നമുക്ക് നേന്ത്രപ്പഴം കൊണ്ട് ചെയ്തെടുക്കാൻ കഴിയുന്ന നല്ല സോഫ്റ്റ് പഞ്ഞി കേക്ക് തയ്യാറാക്കിയാലോ. വളരെ ഈസിയായി തയ്യാറാക്കി എടുക്കാൻ പറ്റുന്നതും എന്നാൽ വളരെ രുചികരമായിട്ടുള്ളതുമായ ഒരു റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കാരമലൈസ് ചെയ്തെടുക്കുക. ശേഷം കാരമലൈസായി വന്ന ഷുഗറിനെ ഇത് സെറ്റാക്കാൻ വേണ്ടിയിട്ടുള്ള ഒരു ട്രേയിലേക്ക് ഒഴിച്ചു കൊടുക്കുക.
എന്നിട്ട് മൂന്നു നേന്ത്രപ്പഴം രണ്ടായി മുറിച്ചെടുക്കുക. എന്നിട്ട് ഓരോ നേന്ത്രപ്പഴത്തിനെയും കാരമലൈസ് ചെയ്തെടുത്ത ഷുഗറിലേക്ക് നിരത്തി വെച്ചു കൊടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക. എന്നിട്ട് അതിനൊപ്പം അരക്കപ്പ് പാലും ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു കോഴിമുട്ടയും, അരക്കപ്പ് സൺഫ്ലവർ ഓയിലും ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും അര ടേബിൾ സ്പൂൺ വിനാഗിരിയും ഒരു നുള്ളു ഉപ്പും ഒരു ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക.
ശേഷം അടിച്ചെടുത്ത ഈ മിക്സിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം മൈദ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. എന്നിട്ട് നല്ലപോലെ അടിച്ചെടുത്ത മിക്സിനെ നേരത്തെ നേന്ത്രപ്പഴം വെച്ചിട്ടുള്ള മിക്സിന്റെ മുകളിലായി ഒഴിച്ചു കൊടുക്കുക. എന്നിട്ട് നല്ലപോലെ ഒന്ന് ടാപ്പ് ചെയ്തു കൊടുക്കുക, ശേഷം ഒരു വലിയ പാത്രം അടുപ്പിൽവെച്ച് ചൂടാക്കുക. ഇനി നല്ലപോലെ ചൂടായി വന്ന പാത്രത്തിന്റെ അകത്തേക്ക് ഇറക്കി വച്ചു കൊടുക്കുക. എന്നിട്ട് ആവിയിൽ വേവിച്ചെടുക്കുക.
35 മിനിറ്റ് ആയപ്പോൾ കേക്ക് നല്ല പാകത്തിന് വെന്തു വന്നിട്ടുണ്ട്. ശേഷം നല്ലപോലെ വെന്തു വന്ന കേക്കിനെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നേന്ത്രപ്പഴം കൊണ്ട് തയ്യാറാക്കിയ കേക്ക് എവിടെ തയ്യാറായിട്ടുണ്ട്. വളരെ ഈസിയായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പിയായിരിക്കും ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
