കുറച്ചു ചേരുവകൾ കൊണ്ട് ഒരു കിടു സ്നാക്ക്, ആർക്കും എളുപ്പത്തിൽ ചെയ്തെടുക്കാം

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ ടേസ്റ്റി ആയിട്ടുള്ള തുമായ ഒരു സ്നാക്കാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിൽ ചൂടായി വരുമ്പോൾ ഒരു സവാള പൊടിയായരിഞ്ഞത് കുറച്ച് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക.

ശേഷം വാടി വന്ന സവാളയിലേക്ക് കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം സവാളയിലേക്ക് ഒരു ചെറിയ തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. തക്കാളി നല്ലപോലെ ഉടഞ്ഞ് വരുമ്പോൾ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും, ഒന്നര ടീസ്പൂൺ സോയ സോസും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടേബിൾ സ്പൂൺ ചില്ലി സോസും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് അതിനൊപ്പം മൂന്ന് പൊട്ടറ്റോ പുഴുങ്ങി എടുത്തിട്ടുള്ള മിക്സ് കൂടി ചേർക്കുക.

എന്നിട്ട് സോസുകളും പൊട്ടറ്റോയും നല്ലപോലെ ഇളക്കി മിക്‌സാക്കി എടുക്കുക. എന്നിട്ട് അതോടൊപ്പം കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും കൂടി ചേർത്ത് ഇളക്കി എടുക്കുക. ശേഷം ഫ്‌ളയിം ഓഫ് ചെയ്തു ഈ മിക്സ് ചൂടാറാനായി വെക്കുക. ശേഷം ചൂടാറി വന്ന മിക്സിലേക്ക് 2 ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ കൈകൊണ്ട് ഇളക്കി കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മിക്സിനെ കയ്യിൽ കുറച്ച് എണ്ണ തടവിയ ശേഷം ഏത് ഷെയ്പ്പിൽ വേണമെങ്കിലും ആക്കി എടുക്കാവുന്നതാണ്. ശേഷം ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ച് വീഴ്ത്തുക. എന്നിട്ട് കുറച്ച് കോൺഫ്ലേക്സ് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക.

എന്നിട്ട് ഷെയ്‌പ്പാക്കി വെച്ചിട്ടുള്ള ഓരോ നാക്കും മുട്ട മിക്സിൽ മുക്കിയ ശേഷം കോൺഫ്ലെക്സിൽ പൊതിഞ്ഞെടുക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഓരോ സ്നാക്കായിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്കാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റ് ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page