ഇന്ന് നമുക്ക് അരിപ്പൊടി കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു വട്ടയപ്പം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും
വളരെ ടേസ്റ്റിയായിട്ടുള്ളതുമായ ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം മുക്കാൽ കപ്പ് തേങ്ങ ചിരകിയതും, നാല് ടേബിൾ സ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, അര ടീസ്പൂൺ ഈസ്റ്റും, ആവശ്യത്തിനുള്ള ഉപ്പും, കാൽക്കപ്പ് ചോറും ചേർത്ത് കൊടുക്കുക.
ശേഷം കുറേചെയായി വെള്ളം ചേർത്ത് മാവിനെ നല്ല സ്മൂത്തായി അരച്ചെടുക്കുക. നല്ല പേസ്റ്റ് പോലെ വേണം ഇത് അരച്ചെടുക്കാൻ. ദോശ മാവിന്റെ പരുവത്തിൽ വേണം ഈ മാവ് തയാറാക്കി എടുക്കാൻ. ശേഷം മാവിനെ അടച്ചു മാറ്റി നാല് മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വയ്ക്കുക. നാലു മണിക്കൂർ ആകുമ്പോൾ മാവ് പാകമായി കിട്ടുന്നതായിരിക്കും. ശേഷം ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് കുറച്ച് നെയ്യോ എണ്ണയോ തടവി കൊടുക്കുക. എന്നിട്ട് അതിലേക്ക് പകുതി മാവിനെ ഒഴിച്ചു കൊടുക്കുക.
ഇനിയൊരു കടായിയിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം അതിലേക്ക് ഒരു വളയം ഇട്ടു കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് മാവ് ഒഴിച്ച സ്റ്റീൽ പാത്രം ഇറക്കി വയ്ക്കുക. എന്നിട്ട് അടച്ചുവെച്ച് വേവിക്കുക. ആദ്യത്തെ അഞ്ച് മിനിട്ട് മീഡിയം ടു ഹൈ ഫ്ളൈമിലും പിന്നീട് ലോ ഫ്ളൈമിലും വെച്ച് വട്ടയപ്പം വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള വട്ടയപ്പം ഇവിടെ തയ്യാറായിട്ടുണ്ട്. നല്ല സോഫ്‌റ്റും ടേസ്റ്റിയുമാണ് ഇത് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
