ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. രാവിലെ ബ്രേക്ക്ഫാസ്റ്റായും, വൈകുന്നേരങ്ങളിൽ സ്നാക്കായുമെല്ലാം ഈ പലഹാരം വളരെ നല്ലതാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് അടുപ്പിൽ വെക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് തിളച്ചുവരുമ്പോൾ നല്ലപോലെ ഇളക്കുക.
നല്ലപോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ് റാഗി പൊടി ചേർത്ത് നല്ലപോലെ ഇളക്കി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒന്ന് ചൂടാറി വരുമ്പോൾ കൈ കൊണ്ട് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ അടച്ച് മാറ്റിവയ്ക്കുക. ഇനി ഈ പലഹാരത്തിൻ്റെ ഫില്ലിംഗ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.
ശേഷം തേങ്ങയിലേക്ക് കുറച്ച് കാഷ്യൂ പൊടിയായി അരിഞ്ഞതും, കുറച്ച് ബദാം പൊടിയായി അരിഞ്ഞതും, കുറച്ച് പിസ്ത പൊടിയായി അരിഞ്ഞതും, കുറച്ച് ഉണക്കമുന്തിരിയും, മധുരത്തിന് ആവശ്യമായ കാൽക്കപ്പ് പഞ്ചസാരയും, കാൽ ടീസ്പൂൺ ഏലക്കാ പൊടിച്ചതും, ഒരു ടീസ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി മിക്സാക്കി എടുക്കുക. ഫില്ലിംഗ് നല്ലപോലെ മിക്സായി വരുമ്പോഴേക്കും കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.
എന്നിട്ട് ഉരുട്ടിയെടുത്ത മാവിനെ സാധാരണ ചപ്പാത്തിക്ക് പരത്തി എടുക്കുന്നതു പോലെ പരത്തിയെടുക്കുക. നല്ലപോലെ പരത്തിയെടുത്ത മാവിൻറെ നടുവിലായി ഫില്ലിംഗ് വച്ച് കൊടുക്കുക. എന്നിട്ട് കവർ ചെയ്യുക. പലഹാരത്തിന്റെ എല്ലാ സൈഡും നല്ലപോലെ ഒട്ടിച്ചെടുക്കുക. എല്ലാ പലഹാരവും ഇതുപോലെ തന്നെ തയ്യാറാക്കി എടുത്തശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് എണ്ണ തടവുക. എന്നിട്ട് ആ പാത്രത്തിലേക്ക് ഈ പലഹാരത്തെ ഇറക്കി വച്ചു കൊടുക്കുക.
ഇനിയൊരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം അതിൻറെ മുകളിലായി ഒരു തട്ട് വെച്ച് കൊടുത്ത ശേഷം ഈ പാത്രം അതിനു മുകളിലായി വെച്ച് പലഹാരം ആവിയിൽ വേവിച്ചെടുക്കുക. 15 മിനിട്ടു കൊണ്ട് തന്നെ ഈ പലഹാരം നല്ലപോലെ വെന്ത് കിട്ടുന്നതായിരിക്കും. 15 മിനിറ്റ് ആയപ്പോൾ പലഹാരം നല്ലപോലെ വെന്തു വന്നിട്ടുണ്ട്. നല്ലപോലെ വെന്തു വന്ന പലഹാരത്തെ ചൂടോടുകൂടി സെർവ് ചെയ്യാം. എല്ലാവരും ട്രൈ ചെയ്ത് നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
