വെറും രണ്ട് ചേരുവ കൊണ്ട് ഒരു കിടിലൻ പലഹാരം

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് ഗോതമ്പ് മാവ്. എന്നാൽ ഇന്ന് നമുക്ക് ഈ ഗോതമ്പമാവ് കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ. അതിനായി ഒരു കപ്പ് ഗോതമ്പ് മാവ് ഒരു ബൗളിലേക്ക് എടുക്കുക. ശേഷം മാവിലേക്ക് രണ്ട് ടീസ്പൂൺ ഓയിലും, ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം നല്ല പോലെ തിളച്ചുവന്ന വെള്ളം കുറെച്ചെയായി മാവിലേക്ക് ചേർത്ത് ഇളക്കുക. ഇനി ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ ഈ മാവിനെ നല്ല പോലെ കുഴച്ചെടുക്കുക.

നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ അടച്ചു മാറ്റി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി ഓയിലിൽ മൂന്നു കോഴിമുട്ട പൊട്ടിച്ചു പാനിലേക്ക് വീഴ്ത്തുക. ശേഷം മുട്ട ഒന്ന് ചിക്കി എടുക്കുക. ശേഷം മുട്ടയിലേക്ക് ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് ഇളക്കുക. ശേഷം നേരത്തെ കുഴച്ചെടുത്ത മാവിനെ ഒന്നും കൂടി കുഴച്ച ശേഷം ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക.

ശേഷം ഓരോ ബോളും കയ്യിൽ വെച്ച് പരത്തുക. എത്രത്തോളം കനം കുറച്ചു കയ്യിൽ വെച്ച് പരത്താൻ പറ്റുമോ അത്രത്തോളം കനം കുറച്ചു ഓരോ ബോളും പരത്തുക. ശേഷം പരത്തിയെടുത്ത ബോളിന്റെ ഉള്ളിലായി ഒരു സ്പൂൺ മുട്ട ഫില്ലിംഗ് നടുവിലായി വെച്ച് കവർ ചെയ്തു ഒരു ബോൾ പോലെ ആക്കിയ ശേഷം വീണ്ടും പരത്തുക. എല്ലാ ബോളും ഇതുപോലെ ഫില്ലിംഗ് വെച്ച് ഉരുട്ടി പരത്തി എടുക്കുക.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ശേഷം ഓയിലിലേക്ക് ഓരോ പലഹാരമായി ഇട്ടു ലോ ഫ്ളൈമിൽ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് മാവും മുട്ടയും കൊണ്ടുള്ള പലഹാരം തയ്യറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പലഹാരം തയ്യാറാക്കി നോക്കണേ. മുട്ടയ്ക്ക് പകരം ചിക്കനാണ് ഫില്ലിങ്ങായി വെക്കുന്നത് എങ്കിൽ ഇതിലും ടേസ്റ്റാണ് കഴിക്കാൻ. എല്ലാവരും ഉറപ്പായും ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page