ചപ്പാത്തിയും, ദോശയുമൊക്കെ മടുത്തോ എങ്കിൽ ഈ പുതിയ ഐറ്റം ഒന്ന് ട്രൈ ചെയ്തു നോക്കൂ

എന്നും ഒരേ രീതിയിലുള്ള പലഹാരം കഴിക്കുന്നതിനേക്കാൾ വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാനാണ് നാമോരോരുത്തരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായിട്ടുള്ള നല്ലൊരു ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ കുറച്ച് ചേരുവകൾ മാത്രം മതിയാകും ഈ ഒരു പലഹാരം തയ്യാറാക്കാൻ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് ചെറുപയർ പരിപ്പ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് നല്ലപോലെ കഴുകിയെടുക്കുക.

ശേഷം കഴുകിയെടുത്ത പയറിലേക്ക് വെള്ളം ചേർത്ത് 30 മിനിറ്റോളം കുതിരാനായി വയ്ക്കുക. 30 മിനിറ്റ് ആയപ്പോൾ പരിപ്പ് പാകത്തിന് കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം കുതിർന്നു കിട്ടിയ പരിപ്പിനെ വെള്ളമൊക്കെ നല്ലപോലെ കളഞ്ഞശേഷം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റുക. എന്നിട്ട് പരിപ്പ് അരയാൻ പാകത്തിന് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക.

എന്നിട്ട് രണ്ട് മിനിട്ടോളം ഈ മിക്സിനെ നല്ല സ്മൂത്തായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, കുറച്ച് പച്ചമുളക് ചെറുതായി അരിഞ്ഞത്, അരമുറി തക്കാളി ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. നല്ലപോലെ കലക്കിയെടുത്ത മിക്സിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് പാനിന്റെ എല്ലാ ഭാഗത്തേക്കും ഓയിലിനെ ഒന്നു ചുറ്റിച്ച് കൊടുക്കുക.

എന്നിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള ബാറ്റർ പാനിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു സ്പൂൺ കൊണ്ട് മുകൾഭാഗം നല്ലപോലെ ഒന്നു ലെവലാക്കി കൊടുക്കുക. ശേഷം ലോ ഫ്ളൈമിലേക്ക് മാറ്റിയശേഷം അടച്ചുവെച്ച് വേവിക്കുക. ഒരു സൈഡ് വെന്തു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. രണ്ടു സൈഡും വെന്തുവരുമ്പോൾ പാനിൽ നിന്ന് എടുത്തു മാറ്റുക. അപ്പോൾ ചെറുപയർ പരിപ്പ് കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page