ചിക്കൻ വെച്ചിട്ട് ഈ ഒരു വേറെയ്റ്റി നിങ്ങൾ കഴിച്ചിട്ടുണ്ടോ. ധം ചിക്കൻ.

എത്ര കഴിച്ചാലും മതിവരാത്ത റെസിപ്പീസാണ് ചിക്കൻ റെസിപ്പീസ്. ചിക്കൻ വച്ചിട്ട് ഒരുപാട് വേറെയ്റ്റി റെസിപ്പീസ് ഉണ്ടാക്കാനും കഴിയും. അപ്പോൾ ഇന്ന് നമുക്ക് ദം ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം എല്ലില്ലാത്ത ചിക്കൻ എടുക്കുക. ശേഷം ചെറിയ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൌഡർ, പെരിഞ്ജീരക പൊടി അര ടീസ്പൂൺ, ഒരു ടീസ്പൂൺ പെപ്പർ പൊടി, വാളൻ പുളി പിഴിഞ്ഞെടുത്ത വെള്ളം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ചു വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം രണ്ട് മണിക്കൂറോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി ഫ്രിഡ്ജിലേക്ക് വെക്കുക. ഇനി ഒരു ചട്ടി വച്ചു ചൂടാക്കുക. ശേഷം കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും മസാല തേച്ചു വെച്ച ചിക്കനും ചേർത്ത് ഫ്രൈ ആക്കുക. ഇനി ചിക്കൻ ഫ്രൈ ആകുമ്പോൾ എണ്ണ തളിഞ്ഞുവരും ആ സമയം മാറ്റി വെക്കുക. ഇനി വേറൊരു ചട്ടിയിൽ ഒരു കപ്പ് തേങ്ങാ ചേർക്കുക. ശേഷം കാൽ കപ്പ് ചെറിയ ഉള്ളി ചതച്ചതും, നാല് പീസ് പച്ചമുളക് ചതച്ചതും, കുറച്ചു കറിവേപ്പില, പെരിഞ്ജീരകം അര ടീസ്പൂൺ, ആവശ്യത്തിനുള്ള ഉപ്പ്, എന്നിട്ട് കൈ കൊണ്ട് തേങ്ങയെ ഒന്ന് മിക്‌സാക്കുക.

ഇനി ചിക്കൻ ഒരു വാഴയിലയിൽ എടുക്കുക. ഇനി മുകൾ ഭാഗത്തായി തേങ്ങാ ചേർത്ത് കൊടുക്കുക. ശേഷം കിഴി പോലെ കെട്ടി വെക്കുക. ഇനി ഒരു പാത്രത്തിൽ വച്ചു ആവിയിൽ വേവിക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ധം ചിക്കനാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. തികച്ചും വ്യത്യസ്തമായ ഒരു റെസിപ്പിയാണ് ഇത്. ഷെഫ് ഷെമീംസ് വേറെയിട്ടീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page