ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ചായക്കടി തയ്യാറാക്കിയാലോ. വളരെ സിമ്പിളായും, ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു സ്നാക്ക് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് റെസിപ്പി തയ്യാറാക്കുന്നത് എന്നു നോക്കാം. അതിനായി ഒരു കപ്പ് കടലമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിനൊപ്പം അരകപ്പ് അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക.
ശേഷം അതിനൊപ്പം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും, കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതും, അര ടീ സ്പൂൺ ചില്ലി ഫ്ളെക്സും, ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ കായപ്പൊടിയും, ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ മിക്സാക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് കുറച്ച് കട്ടിയുള്ള ബാറ്ററായി കലക്കിയെടുക്കുക. ഇനി മൂന്ന് സവാള തൊലികളഞ്ഞ ശേഷം ചെറിയ പീസുകളായി നീളത്തിൽ മുറിച്ചെടുക്കുക.
മൂന്നു സവാളയും ചെറിയ കനത്തിൽ കട്ട് ചെയ്തെടുത്ത ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ ഓരോ സവാളയും കലക്കി വച്ചിട്ടുള്ള മാവിൽ മുക്കി എണ്ണയിൽ ഇട്ട് കൊടുക്കുക. ഒരു സൈഡ് മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും നല്ലപോലെ മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക.
രണ്ട് സൈഡും ഒരു ഗോൾഡൻ ബ്രൗൺ കളറായി വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഉള്ളിയും കടലമാവും കൊണ്ട് തയ്യാറാക്കിയിട്ടുള്ള സ്നാക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്ക്സ് റെസിപ്പി ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
