ചായ തിളയ്ക്കുന്ന നേരം കൊണ്ട് സ്നാക്കും തയ്യാർ

ഇന്ന് നമുക്ക് വെറും 2 ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കിയാലോ. ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഈ സ്നാക്ക് തയ്യാറാക്കി എടുക്കാം. ആർക്കും വളരെ സിമ്പിളായി ചെയ്തെടുക്കാം. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നരക്കപ്പ് പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് എടുക്കുക.

എന്നിട്ട് അതിലേക്ക് കുറേചെയായി കോൺഫ്ലോർ പൗഡർ ചേർത്ത് കുഴച്ചെടുക്കുക. കുഴച്ചെടുക്കാൻ പാകത്തിന് ആകുന്നതുവരെ കോൺഫ്ലോർ ചേർത്ത് കുഴച്ചെടുക്കുക. അരകപ്പ് കോൺഫ്ലോറാണ് ചേർത്തു കൊടുത്തിട്ടുള്ളത്. അരക്കപ്പ് കോൺഫ്ളവർ ചേർത്ത് കൊടുത്തശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കുറച്ചു ഓയിലും ചേർത്ത ശേഷം നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. നല്ലപോലെ കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.

എല്ലാ മാവിനേയും ചെറിയ ബോളുകളായി ഉരുട്ടിയെടുത്ത ശേഷം ഒരു ചട്ടിയിൽ എണ്ണ വച്ച് ചൂടാക്കുക. എന്നിട്ട് എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ ഉരുട്ടി വച്ചിട്ടുള്ള ഓരോ സ്നാക്സും എണ്ണയിലേക്ക് ഇടുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ടു ഫ്രൈ ചെയ്ത് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഈ സ്നാക്ക് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ കഴിയും. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഒരു സ്നാക്ക് തയ്യാറാക്കി നോക്കണേ. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സ്നാക്കായിരിക്കും ഇത്. ട്രൈ ചെയ്ത് നോക്കാൻ മറക്കല്ലേ, കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page