ഇന്ന് നമുക്ക് കറികളൊന്നുമില്ലാതെ കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയാ യിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന വളരെ രുചികരമായിട്ടുള്ളതുമായ ഒരു പലഹാരമാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം റവയിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക. എന്നിട്ട് പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പുളിപ്പ് കുറഞ്ഞ തൈര് വേണം ഈ പലഹാരത്തിനായി എടുക്കേണ്ടത്. ശേഷം കുറച്ച് വെള്ളവും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക.
ശേഷം നല്ലപോലെ കലക്കിയെടുത്ത മാവിനെ 10 മിനിട്ടോളം റസ്റ്റ് ചെയ്യാനായി അടച്ചു മാറ്റി വയ്ക്കുക. ഇനി ഒരുപാൻ അടുപ്പിലേക്ക് വെക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇനി എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക, എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ ചെറിയ ജീരകവും, ഒരു സവാള പൊടിയായരിഞ്ഞതും, ചേർത്ത് നല്ലപോലെ വഴറ്റുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് ക്യാരറ്റ് ഗ്രേറ്റാക്കിയതും, ഒരു കപ്പ് ക്യാബേജ് ഗ്രേറ്റാക്കിയതും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക.
ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, അര ടീ സ്പൂൺ മല്ലിപൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് നല്ലപോലെ പച്ചക്കറികളെല്ലാം വാടി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം നേരത്തെ കലക്കി വെച്ചിരുന്ന മാവിലേക്ക് ഈ ഫില്ലിംഗ് ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ദോശ മാവിന്റെ പരുവത്തിൽ വേണം ഈ മാവിനെ തയ്യാറാക്കി എടുക്കാൻ. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു സ്പൂൺ ഓയിൽ ചേർത്തുകൊടുക്കുക.
ഓയിൽ ചേർത്ത് എല്ലാ സ്ഥലത്തേക്കും സ്പ്രെഡ്ടാക്കിയ ശേഷം ഒരു തവി മാവ് വീതം വീഴ്ത്തി കൊടുക്കുക. എന്നിട്ട് ചെറുതായി പരത്തിയ ശേഷം ലോ ഫ്ളൈമിൽ അടച്ചുവെച്ച് 10 മിനിറ്റോളം പലഹാരം ആവിയിൽ വേവിച്ചെടുക്കുക. ഒരു സൈഡ് വെന്തു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. രണ്ട് സൈഡും വെന്തു വരുമ്പോൾ പാനിൽ നിന്ന് എടുത്തു മാറ്റുക. എല്ലാ പലഹാരവും ഇതുപോലെതന്നെ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നല്ല ഹെൽത്തിയുമായിട്ടുള്ള ഒരു പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
