ഇന്ന് നമുക്ക് അമൃതം പൊടി വെച്ചിട്ടുള്ള ഒരു കേക്ക് ഉണ്ടാക്കിയാലോ. വളരെ സോഫ്റ്റായ അതുപോലെ തന്നെ ടേസ്റ്റിയായ ഒരു കേക്കാണ് ഇത്. വൈകുന്നേരങ്ങളിലെ ചായക്കൊപ്പം കഴിക്കാൻ മാറ്റിയ ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് അമൃതം പൊടിയാണ് എടുക്കേണ്ടത്. ഇനി ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, ഒരു നുള്ളു ഉപ്പും, ചേർത്ത് ഒരു മൂന്നു തവണ അരിച്ചെടുക്കുക. ഇനിയൊരു ക്‌ളീൻ ബൗളിലേക്ക് അര കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം തണുപ്പില്ലാത്ത നാല് മുട്ട പൊട്ടിച്ചു പഞ്ചസാരയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ അടിച്ചെടുക്കുക.
ഇനി ഒരു നുള്ളു വാനില എസ്സെൻസും, അൻപത് ഗ്രാം ബട്ടറും, ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനിനേരത്തെ അരിച്ചു മാറ്റി വെച്ച ഡ്രൈ ഇൻഗ്രീഡിയെന്റ്സ് കുറെച്ചെയായി ഈ ബാറ്ററിലേക്ക് ചെത്ത് മിക്‌സാക്കുക. ശേഷം ഒരു കേക്ക് ടിന്നിൽ കുറച്ചു ഓയിൽ തടകിയ ശേഷം ബാറ്റർ ഒഴുച്ചു ടാപ്പ് ചെയ്തു കൊടുക്കുക. ശേഷം കുറച്ചു ടൂട്ടി ഫ്രൂട്ടിയും, നട്സും മുകളിലായി ഇട്ടു ഡെക്കറേറ്റ് ചെയ്തു കൊടുക്കുക. ഇനി ഒരു കുക്കർ പത്തു മിനിറ്റോളം പ്രീഹീറ്റ് ചെയ്ത ശേഷം ഈ കേക്ക് ടിൻ ഇറക്കി വെച്ച് കേക്ക് ബേക്കാക്കി എടുക്കുക.
ആദ്യത്തെ പതിനഞ്ചു മിനിറ്റ് ഹൈ ഫ്ളൈമിലും പിന്നീട് ലോ ഫ്ളൈമിലും ഇട്ട് കേക്ക് നാല്പത് മിനിറ്റോളം വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അമൃതം പൊടി വെച്ച് തയ്യാറാക്കിയ നല്ല സോഫ്റ്റായ ടേസ്റ്റിയായ കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് ബൈ സജു എന്ന യുട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
