മുന്തിരിങ്ങ കൊണ്ട് ഇങ്ങനെയൊരു ഐറ്റം ആരും ഇതുവരെ കഴിച്ചിട്ടുണ്ടാകില്ല

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു അച്ചാർ പരിചയപ്പെട്ടാലോ. പല രീതിയിലുള്ള അച്ചാറുകൾ നാം കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് പച്ച മുന്തിരി കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കിലോ പച്ച മുന്തിരിങ്ങ എടുക്കുക. എന്നിട്ട് അതിനെ നല്ലപോലെ കഴുകിയെടുക്കുക. ശേഷം കഴുകിയെടുത്ത മുന്തിരിയെ രണ്ടായി മുറിച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, രണ്ടു വെളുത്തുള്ളി ഇതളുകളായി ഇളക്കിയതും ചേർത്ത് കൊടുക്കുക.

എന്നിട്ട് ഒന്ന് ചതച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വയ്ക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന നല്ലെണ്ണയിലേക്ക് അര ടീസ്പൂൺ ഉലുവയും അരടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. ശേഷം അതിലേക്ക് കുറച്ചു കറിവേപ്പിലയും, നേരത്തെ ചതച്ചെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് ഇളക്കുക. ഒരു മിനിട്ടോളം ഇളക്കിയ ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. എന്നിട്ട് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും എല്ലാം നല്ലപോലെ വാടി വരുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും മൂന്നര ടേബിൾസ്പൂൺ കാശ്മീരി മുളകു പൊടിയും ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക.

പൊടികളെല്ലാം നല്ലപോലെ വാടി വരുമ്പോൾ അരക്കപ്പ് വിനാഗിരി ചേർത്തിളക്കുക. മസാലകളെല്ലാം റെഡിയായി വരുമ്പോൾ നേരത്തെ മുറിച്ച് വെച്ചിട്ടുള്ള മുന്തിരി ചേർത്ത് ഇളക്കുക. മുന്തിരിങ്ങയും മസാലയും നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം കാൽ സ്പൂൺ കായപ്പൊടിയും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം മുന്തിരി ഒന്ന് വാടി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എല്ലാവരും ഈ രീതിയിൽ ഒരു അച്ചാർ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page