പൊറോട്ട മാറി നിൽക്കും ഈ പലഹാരത്തിന് മുന്നിൽ

ഇന്നു നമുക്ക് ബ്രേക്ഫാസ്റ്റായും, ഡിന്നറായും സ്നാക്കായുമെല്ലാം കഴിക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. പൊറോട്ടയെക്കാൾ രുചിയിലുള്ള ഈ പലഹാരം ആർക്കും സിമ്പിളായി ചെയ്തെടുക്കാം. ഈ പലഹാരം തയ്യാറാക്കാ നായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾസ്പൂൺ സൺഫ്ളവർ ഓയിലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം കുറേചെയായി സാധാരണ വെള്ളം ചേർത്ത് മാവിനെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക. കയ്യിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ കുറച്ചായി ഓയിലും ചേർത്ത് നല്ല സ്മൂത്തായി മാവിനെ കുഴച്ചെടുക്കുക, ശേഷം മാവിനെ അരമണിക്കൂറോളം അടച്ച് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. 30 മിനിറ്റായപ്പോൾ മാവ് നല്ല സോഫ്റ്റായി കിട്ടിയിട്ടുണ്ട്. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ച് എണ്ണ തടകിയ ശേഷം മാവ് അതിലേക്ക് വച്ച് നീളത്തിൽ ഉരുട്ടിയെടുക്കുക. എന്നിട്ട് ചെറിയ ചെറിയ ബോളുകളായി മുറിച്ചെടുക്കുക,

ശേഷം കൗണ്ടർ ടോപ്പിലിട്ട് ഉരുട്ടിയെടുത്ത മാവിനെ നല്ലപോലെ പരത്തിയെടുക്കുക. നല്ല തിന്നായിട്ട് വേണം ഈ പലഹാരം പരത്തിയെ ടുക്കാൻ. ശേഷം പരത്തിയെടുത്ത മാവിനെ നല്ലപോലെ റൗണ്ട് ചെയ്ത് ഉരുട്ടിയെടുക്കുക. എന്നിട്ട് നീളത്തിൽ ഉരുട്ടി യെടുത്ത മാവിനെ റൗണ്ട് ഷേപ്പിൽ ചുറ്റിച്ചെടുക്കുക. എല്ലാ മാവും ഇതുപോലെ തന്നെ തയ്യാറാക്കി എടുത്തശേഷം ഓരോ മാവിനെയും റൌണ്ട് ഷെയ്പ്പിൽ വെച്ച് നല്ലപോലെ പരത്തിയെടുക്കുക. ഇങ്ങനെ പരത്തിയെടുക്കുന്നത് കൊണ്ട് തന്നെ ലെയറുകളായി നമുക്ക് കിട്ടുന്നതായിരിക്കും.

എന്നിട്ട് ഒരു ബൗളിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് അതിലേക്ക് പാകത്തിനുള്ള ഉപ്പും കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് ഇളക്കുക. എന്നിട്ട് പരത്തിയെടുത്ത ഓരോ പലഹാരത്തിന് മുകളിലായി ഈ മിക്സ് തേച്ചുപിടിപ്പിക്കുക. 2 സൈഡും തേച്ചുപിടിപ്പിച്ച ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം നല്ലപോലെ ചൂടായ പാനിലേക്ക് കുറച്ച് എണ്ണ തടകി കൊടുക്കുക. എന്നിട്ട് അടുപ്പിലേക്ക് വെച്ച് ചുട്ടെടുക്കുക.

രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. രണ്ട് സൈഡും മൊരിഞ്ഞു കിട്ടുന്നതുവരെ ചുട്ടെടുക്കുക. എല്ലാ പലഹാരവും ഇതുപോലെതന്നെ ചുട്ടെടുത്ത ശേഷം ചൂടോടുകൂടി സെർവ് ചെയ്യാം. പൊറോട്ടയെക്കാൾ ടേസ്റ്റുള്ള പലഹാരമാണിത്. ആർക്കും സിമ്പിളായി ചെയ്തെടുക്കാൻ കഴിയും. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page