ഇന്ന് നമുക്ക് പാലുകൊണ്ട് ചെയ്തെടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു ഡ്രിങ്ക് തയ്യാറാക്കിയാലോ. ചൂട് കാലങ്ങളിൽ ശരീരത്തിന് ഉന്മേഷം നൽകാനും ക്ഷീണമകറ്റാനും ഏറെ നല്ലതാണ് ഈ ഡ്രിങ്ക്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 2 ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡർ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് പാൽ ചേർത്ത് കട്ടയില്ലാതെ കലക്കിയെടുക്കുക. ഇനിയൊരു പാനിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കുക.
ശേഷം പാലിനെ അടുപ്പിലേക്ക് വച്ച് നല്ലപോലെ ലോ ഫ്ളൈമിലിട്ട് ഇളക്കുക. പാല് നല്ലപോലെ ചൂടായി വരുമ്പോൾ നേരത്തെ കലക്കി വെച്ചിട്ടുള്ള കസ്റ്റാഡ് മിക്സ് പാലിലേക്ക് ചേർത്തിളക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കുക. ശേഷം നല്ല പോലെ കുറുകി വന്ന പാലിനെ ഫ്ലെയിം ഓഫ് ചെയ്യുക. എന്നിട്ട് തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മുക്കാൽ ടേബിൾസ്പൂൺ കസ്കസ് വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. ശേഷം ഒരു ആപ്പിൾ തൊലി കളഞ്ഞെടുക്കുക. എന്നിട്ട് ചെറിയ പീസുകളായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക.
എന്നിട്ട് അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള കസ്റ്റാഡ് മിക്സും, ഒരു കപ്പ് നല്ല തണുത്ത പാലും ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം ഒരു കപ്പ് പാല് കട്ടിയാക്കി എടുക്കുക. എന്നിട്ട് അതിനെയും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. നല്ല സ്മൂത്തായി അടിച്ചെടുത്ത മിക്സിനെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം നേരത്തെ കുതിർത്തി വെച്ചിട്ടുള്ള കസ്കസ് പാലിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
എന്നിട്ട് കുറച്ച് ആപ്പിൾ പൊടിയായി അരിഞ്ഞതും കൂടി ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി രണ്ടു സെർവിങ് ഗ്ലാസ്സെടുക്കുക. എന്നിട്ട് അതിലേക്ക് ജ്യൂസ് പകർന്നു ഒഴിക്കുക. ശേഷം നല്ല തണുപ്പോടുകൂടി തന്നെ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പാലും കസ്റ്റാഡ് പൗഡറും ചേർത്ത് തയ്യാറാക്കിയ നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഡ്രിങ്ക് ആണിത്. നല്ല ഹെൽത്തിയുമാണ്. എല്ലാവരും ഈ രീതിയിൽ ഒരു ഡ്രിങ്ക് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
