എന്നും നമ്മൾ തേങ്ങാ അരച്ചിട്ടല്ലേ ചട്ട്ണി ഉണ്ടാക്കുന്നത്, എന്നാൽ ഇന്ന് നമുക്ക് ഒരു വേറെയ്റ്റി ചട്ട്ണി ആയാലോ. കടലപ്പരിപ്പ് കൊണ്ടാണ് ഈ ചട്ട്ണി തയ്യാറാക്കുന്നത്, അപ്പോൾ നമുക്ക് ഇത് എങ്ങനെ രുചികരമായി തയ്യാറാക്കാം എന്ന് നോക്കാം.ആദ്യം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി കാൽ കപ്പ് കടലപ്പരിപ്പ് എണ്ണയിലേക്ക് ചേർത്ത് വറുക്കുക. ശേഷം പരിപ്പിന്റെ കളർ ഒന്ന് മാറി വരുന്നത് വരെ പരിപ്പിനെ വറുക്കുക.
ശേഷം എരിവിനാവശ്യമായ അഞ്ചു പീസ് വറ്റൽമുളക് കൂടി പരിപ്പിനൊപ്പം ചേർത്ത് നന്നായി വറുക്കുക. ശേഷം അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും കൂടി പരിപ്പിലേക്ക് ചേർത്ത് വറുക്കുക. ശേഷം എല്ലാം നല്ല പോലെ വറുത്തു വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് തണുക്കാനായി വെക്കുക. ശേഷം ചൂടാറി വന്നാൽ ഒരു മിക്സിയുടെ ജാറിലിട്ട് പരിപ്പ് പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത പരിപ്പിലേക്ക് കാൽ കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് അരക്കുക.
ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി കുരു നീക്കം ചെയ്ത ശേഷം പൊടിച്ചെടുത്ത പരിപ്പിനൊപ്പം ചേർക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി അരച്ചെടുത്ത ചട്ട്ണിയെ ഒരു ചട്ടിയിലേക്ക് മാറ്റിയ ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എന്ന ചൂടായി വന്നാൽ അര ടേബിൾ സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം കടുക് പൊട്ടി വന്നാൽ കുറച്ചു കറിവേപ്പില ചേർത്ത് മൂപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് ഇളക്കി രണ്ട് വറ്റൽമുളകും ചേർത്ത് മൂപ്പിച്ചു ചമ്മന്തിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരുകഷ്ണം ശർക്കര കൂടി ചേർത്ത് ഇളക്കി ചട്ട്ണി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചട്ട്ണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചട്ട്ണി തയ്യാറാക്കി നോക്കണേ. ദോശക്കും അപ്പത്തിനും ഇടിയപ്പത്തിനുമെല്ലാം ഈ ചട്ട്ണി കിടിലൻ കോമ്പിനേഷനാണ്. തയ്യാറാക്കി നോക്കാൻ മറക്കല്ലേ.
