പല തരം ബിരിയാനികൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ നമ്മൾ ഇതുവരെയും രുചിച്ചിട്ടില്ലാത്ത ടേസ്റ്റിലുള്ള ഒരു യമനി റൈസാണ് ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ രുചികരമായ ഈ സുർബിയൻ റൈസ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി അര കിലോ ബസുമതി റൈസും, ഒരു കിലോ ചിക്കൻ നാലായി മുറിച്ചതുമാണ് വേണ്ടത്. ശേഷം നാല് വലിയ സവാള നീളത്തിൽ അരിഞ്ഞത് എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക.
ശേഷം ബാക്കി വന്ന എണ്ണയിൽ കുറച്ചു നട്ട്സും ബദാമും കൂടി ഫ്രൈ ആക്കി എടുക്കുക. ശേഷം ഫ്രൈ ആക്കി വെച്ച സവാളയിൽ നിന്നും പകുതി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, ഒരു ടീ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ പെപ്പർ പൗഡർ, രണ്ട് ടീസ്പൂൺ ബിരിയാണി മസാല, ആവശ്യമായ ഉപ്പ്, ഒരു കപ്പ് തൈര്, ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു പൊട്ടറ്റോ നീളത്തിൽ അരിഞ്ഞതും ഈ അരച്ചെടുത്ത മസാലയും കൂടി ചിക്കനുമായി ചേർത്ത് മിക്‌സാക്കുക.
ശേഷം അര മണിക്കൂർ കുതിർത്തിയ അരിയെ ഒരു പാനിൽ മുക്കാൽ ഭാഗം വെള്ളത്തിൽ വേവിച്ചെടുക്കുക. വെള്ളത്തിൽ ഗ്രാമ്പുവും ഏലക്കായും, പട്ടയും, കാൽ ടീസ്പൂൺ നല്ല ജീരകവും, കുറച്ചു എണ്ണയും, ആവശ്യത്തിന് ഉപ്പും ചേർത്ത് വേണം അരിയെ വേവിച്ചെടുക്കാൻ. ശേഷം പകുതി വെന്തു വന്ന ചോറിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ഇനി നേരത്തെ മസാല ചേർത്ത് വെച്ച ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ശേഷം ഫ്രൈ ആക്കി വെച്ച ചിക്കന്റെ മുകളിലേക്ക് ഊറ്റി വെച്ച ചോറും, ഉള്ളിയും, നട്ട്സും, കുറച്ചു മല്ലിയില അരിഞ്ഞതും, ചേർത്ത് അര മണിക്കൂറോളം ദം ചെയ്യാനായി വെക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ സുർബിയൻ റൈസ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു ചോറാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. വിശേഷ ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു റൈസ് റെസിപ്പിയാണ് കേട്ടോ.
