ഒരു കപ്പ് പാലും രണ്ടു ടേബിൾ സ്പൂൺ അരിപ്പൊടിയും കൊണ്ട് നൊടിയിടയിൽ ഒരു ക്രീമി ഐസ്ക്രീം

അവധി കാലങ്ങളിലാണ് കുട്ടികൾക്ക് പല ആഹാരങ്ങളും വാങ്ങി കൊടുക്കാറ്. എന്നാൽ ഈ അവധിക്കാലത്തു കൊറോണ ലോകമെങ്ങും വ്യാപിച്ചതോടെ എങ്ങും സമാദാനത്തോടെ പുറത്തു പോലും പോകാൻ വയ്യാത്ത അവസ്ഥയിലാണ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള ഐസ്ക്രീം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി കൊടുക്കാം എന്നാണ്. അതും വീട്ടിൽ ഉള്ള കുറച്ചു ചേരുവകൾ കൊണ്ട് തന്നെ ചെയ്തെടുക്കാൻ പറ്റിയ ഒരു ഐസ്‌ക്രീമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇനി കാണാം എങ്ങനെയാണ് ഈ ഐസ്ക്രീം തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു രണ്ടു ടേബിൾ സ്പൂൺ അരിപ്പൊടി ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക. വറുത്തതോ വറുക്കാത്തതോ ആയ ഏത് അരിപ്പൊടി വേണമെങ്കിലും ചേർക്കാവുന്നതാണ്.

ഒട്ടും തന്നെ തരിയില്ലാത്ത പൊടിയാണ് എടുക്കേണ്ടത്. ഇനി ഇതൊന്നു കലക്കിയെടുക്കാൻ പാകത്തിനുള്ള പാൽ ചേർത്ത് നല്ല പോലെ ഇളക്കി മിക്‌സാക്കുക. ഇനി അര ലിറ്റർ പാലിൽ ബാക്കിയുള്ള പാൽ ഒന്ന് അടുപ്പിലേക്ക് വെച്ച് തിളപ്പിച്ചെടുക്കുക. ഇനി അര കപ്പ് പഞ്ചസാര കൂടി പാലിലേക്ക് ചേർത്ത് കൊടുക്കുക. ഇനി പാലും പഞ്ചസാരയും നല്ല പോലെ തിളപ്പിച്ച് വേവിച്ചെടുത്ത ശേഷം അരിപ്പൊടി മിക്സ് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ഇളക്കി കൊടുക്കുക. ഇനി ഒന്ന് കുറുകി വരാൻ തുടങ്ങിയാൽ ഫ്ളയിം ഓഫ് ചെയ്യാം. ഇനി തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി നല്ല പോലെ അടിച്ചടുത്ത മിക്സിനെ ഒരു ഐസ്ക്രീം ട്രേയിലേക്ക് മാറ്റുക.

ഇനി രണ്ടു മണിക്കൂറോളം ഫ്രീസറിൽ വെച്ച് തണുപ്പിച്ച ശേഷം വീണ്ടും ഒന്ന് മിക്സിയിൽ ചേർത്ത് കൊടുത്ത ശേഷം സ്ട്രാബെറിയുടെ എസ്സെൻസ് രണ്ടോ മൂന്നോ ഡ്രോപ്പ് ചേർത്ത് കൊടുക്കുക. ഇനി ഈ മിക്സ് നല്ല പോലെ ഒന്ന് അടിച്ചെടുക്കുക. ഇനി വീണ്ടും ഐസ്ക്രീം സെറ്റ് ചെയ്യുന്ന ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി ഒരു എട്ടു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെച്ച ശേഷം പുറത്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്ട്രാബെറി ഐസ്ക്രീം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. കടയിൽ നിന്നും വാങ്ങുന്ന ഐസ്സ്ക്രീമിന്റെ അതെ ടേസ്റ്റ് തന്നെയാണ് ഈ ഐസ്ക്രീമിനും എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

അപ്പോൾ വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റിയ ഈ ഐസ്ക്രീം അവധി കാലങ്ങളിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി ഐസ്ക്രീം തന്നെയാണ് ഇത്. ടിആൻസ്‌ കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page