ഇടിയപ്പം അപ്പം പെറോട്ട, ചപ്പാത്തി എന്നിവക്ക് ഇനി വേറെ കറി വെക്കുകയേ വേണ്ട.

ഇന്ന് നമുക്ക് അപ്പത്തിനും, പെറോട്ടക്കും, ഇടിയപ്പത്തിനും ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറി പരിചയപ്പെട്ടാലോ. അപ്പോൾ നാളത്തെ അപ്പത്തിന് കറിയായി ഇതുതന്നെ ആകട്ടെ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് വലിയ സവാള കൊത്തിയരിഞ്ഞതും, ഒരു തക്കാളിയും, ആവശ്യത്തിന് കറിവേപ്പില, രണ്ട് പച്ചമുളകും ഇത്രയും എടുക്കുക. ആദ്യം രണ്ട് ഉരുളക്കിഴങ്ങും ക്യാരറ്റും, ഫ്രഷ് ഗ്രീൻപീസും കൂടി കുക്കറിൽ വേവിച്ചെടുക്കുക. ഇനി ഒരു പാനിലേക്ക് കുറച്ചു എണ്ണ ചേർത്ത് കൊടുക്കുക.

ശേഷം എണ്ണയിലേക്ക് അറിഞ്ഞു വെച്ചിട്ടുള്ള സവാള ചേർത്ത് കൊടുക്കുക. ശേഷം സവാളയെ നന്നായി വഴറ്റുക. എന്നിട്ട് അര കപ്പ് തേങ്ങാ ചിരകി എടുക്കുക. ശേഷം അതിനൊപ്പം നാല് ചെറിയ ഉള്ളി കൂടി ചേർത്ത് കൊടുക്കുക. ശേഷം രണ്ടും കൂടി നല്ല ഫൈൻ പേസ്റ്റായി അരച്ചെടുക്കുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം രണ്ട് പച്ചമുളകും, മൂന്നു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി രണ്ട് ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കിയ ശേഷം വേവിച്ചു വെച്ചിട്ടുള്ള പച്ചക്കറികൾ ചേർത്ത് ഇളക്കുക. ശേഷം അരച്ച് വെച്ചിട്ടുള്ള തേങ്ങാ മിക്‌സും ആവശ്യത്തിന് വെള്ളവും ചേർത്ത് കറി വേവിക്കുക. ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് മിക്‌സാക്കി കറി അഞ്ചു മിനിറ്റോളം തിളപ്പിച്ച ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. അര ടീസ്പൂൺ ഗരം മസാല ചേർത്ത് കറി ഇളക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ വെജിറ്റബിൾ കറി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അപ്പത്തിനും ചപ്പാത്തിക്കും പെറോട്ടക്കും എല്ലാം കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. ആഷ് കിച്ചൺ വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/ANxDU5oDnYM” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply