അവധി കാലങ്ങളിൽ കുട്ടികൾക്ക് പല തരം വേറെയ്റ്റി ഫുഡുകൾ തയ്യാറാക്കി കൊടുക്കുന്നവരായിരിക്കും നമ്മൾ അല്ലെ. എന്നാൽ ഇന്ന് നമുക്കൊരു വേറെയ്റ്റി റെസിപ്പി പരിചയപ്പെട്ടാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഈ റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് വലിപ്പമുള്ള ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞെടുക്കുക. ശേഷം ഗ്രെറ്റർ വെച്ചിട്ട് ഉരുളകിഴങ്ങ് നല്ല പോലെ ഗ്രേറ്റാക്കി എടുക്കുക. ശേഷം നല്ല പോലെ ഗ്രേറ്റാക്കി എടുത്ത ഉരുളക്കിഴങ്ങിലേക്ക് മൂന്നു ടേബിൾ സ്പൂൺ ആട്ട പ്പൊടി ചേർത്ത് കൊടുക്കുക.
ശേഷം അതിന്റെ കൂടെ കുറച്ചു മല്ലിയില,ആറോ ഏഴോ വെളുത്തുള്ളി ചെറിയ ചെറിയ പീസുകളാക്കി മുറിച്ചത്,കാൽ ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ മുളക്പൊടി,ആവശ്യത്തിന് ഉപ്പ്,നാല് ടേബിൾ സ്പൂൺ അരിപ്പൊടി,രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഇത്രയും കൂടിചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ മാവിനെ കുഴച്ചെടുത്താൽ മതിയാകും. ഇനി കുഴച്ചെടുത്ത മാവിൽ നിന്നും ചപ്പാത്തിക്ക് മാവ് എടുക്കുന്ന ആ മാവിനേക്കാൾ കുറച്ചു വലിപ്പമുള്ള മാവ് എടുക്കുക.
ഇനി ഇങ്ങനെ ഉരുട്ടിയെടുക്കുന്ന മാവിനെ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ ചപ്പാത്തി റോളർ വെച്ച് പരത്തിയെടുത്താൽ മതിയാകും. ഇനി കുറച്ചു മാവ് വിതറി കൊടുത്ത ശേഷം ഓരോന്നായി വെച്ച് പരത്തിയെടുത്താൽ മതി. ചപ്പാത്തിയെക്കാൾ കനത്തിൽ വേണം ഇത് പരത്തിയെടുക്കാൻ. എല്ലാം ഇങ്ങനെ ചെയ്ത ശേഷം കുറച്ചു എള്ളും കൂടി മുകളിലായി ഇട്ടു ഒരു പരത്തി കൊടുത്താൽ മതിയാകും. ഇനി ഒരു പാൻ ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് കുറച്ചു ഓയിൽ സ്പ്രെഡ്ടാക്കി കൊടുത്ത ശേഷം ഓരോന്നായി ഇട്ടു ചുട്ടെടുക്കുക.
ഒരു സൈഡ് മൂത്തു വന്നാൽ മറു സൈഡ് കുറച്ചു ഓയിൽ സ്പ്രെഡ്ടാക്കി കൊടുത്ത ശേഷം മറിച്ചിടുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഡിയൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ chanal ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
