മിക്കവാറും വീടുകളിലും കാണുന്ന ഒരു ജീവിയാണ് പാറ്റ. എന്നാൽ ഈ പാറ്റ കൊണ്ട് കഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ നമുക്ക് ചുറ്റിലും ഉണ്ടാകും. അത് കൊണ്ട് തന്നെ ഈ പാറ്റയെ കൊണ്ടുള്ള ശല്യം എന്നന്നേക്കുമായി എങ്ങനെ മാറ്റാം എന്ന് നോക്കാം. അതിനുള്ള കിടിലൻ പ്രധിവിധി നമ്മുടെ വീടുകളിൽ തന്നെയുണ്ട്. നമുക്കെല്ലാം ഒരുപാട് വെറുപ്പുള്ള ഒരു ജീവി കൂടിയാണ് ഈ പാറ്റ. നമ്മുടെ ഭക്ഷണ സാധനങ്ങൾ കഴിക്കുകയും കഴുകി വെച്ചിരിക്കുന്ന പാത്രങ്ങളിൽ കയറുകയും ചെയ്യുന്ന ഒരു ജീവിയാണ് ഈ പാറ്റ.
അതിനായി ഒരു ബൗൾ എടുക്കുക. ശേഷം ബോളിലേക്ക് ഒരു ടീസ്പൂൺ സ്പൂൺ ഷുഗർ ആഡ് ചെയ്യുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിങ് സോഡാ ആഡ് ചെയ്യുക. ഇനി ഇവ രണ്ടും കൂടി നല്ല പോലെ മിക്‌സാക്കുക. ശേഷം ഈ പൗഡർ പാറ്റ വരുന്ന സ്ഥലങ്ങളിൽ വിതറി ഇടുക. അപ്പോൾ പഞ്ചസാരയുടെ സ്മെൽ അടിക്കുമ്പോൾ പാറ്റകൾ വരികയും, ഇത് കഴിക്കുകയും ചെയ്യും. അപ്പോൾ ഇതിൽ ബേക്കിങ് സോഡാ ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ ഇവക്ക് ഒരുപാട് വെള്ളം ദാഹിക്കുകയും വെള്ളവും ബേക്കിങ് സോഡയും കൂടി പ്രവർത്തിച്ചു അതിന്റെ വയർ പൊട്ടിപോകുമെന്നാണ് പറയുന്നത്.
അപ്പോൾ എല്ലാവരും ഈ ഒരു വിദ്യ പ്രയോഗിച്ചു നോക്കണേ. ഇനി പാറ്റയുടെ ശല്യം ഉണ്ടാകുകയേ ഇല്ല. രാത്രി കിടക്കാൻ നേരം തറയുടെ എൻഡ് ഭാഗത്തും അതുപോലെ തന്നെ അടുക്കളയിലെ സ്ലാബിലും എല്ലാം ഈ ഒരു വിദ്യ പ്രയോഗിച്ചു നോക്കൂ, പിന്നെ പാറ്റയുടെ ശല്യം എന്നന്നേക്കുമായി നമുക്ക് ഉണ്ടാവുകയുമില്ല. രാവിലെ ഈ പൗഡർ തുടച്ചു കളയുകയോ തൂത്തു കളയുകയോ ചെയ്യുക. രാത്രിയാണ് ഇവയുടെ ശല്യം കൂടുതലായും ഉണ്ടാകുന്നത്. അപ്പോൾ എല്ലാവരും ഈ ഒരു വിദ്യ പ്രയോഗിച്ചു നോക്കണേ.
