ബ്രെഡും മുട്ടയും കൊണ്ട് അതീവ രുചിയിലൊരു ചായക്കടി

ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ചായക്കടിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ കുരുമുളകുപൊടിയും, അരടീസ്പൂൺ വറ്റൽ മുളക് ക്രഷ് ചെയ്തത്, കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക.

എന്നിട്ട് അതിലേക്ക് ഒരു കോഴിമുട്ട കൂടി പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് നല്ലപോലെ അടിച്ചെടുക്കുക. ഇനി നാല് സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. എന്നിട്ട് ഓരോ ബ്രെഡും നീളത്തിൽ മൂന്ന് പീസുകളായി മുറിച്ചെടുക്കുക. എല്ലാ ബ്രെഡ് പീസും മുറിച്ചെടുത്ത ശേഷം കുറച്ച് ബ്രെഡ് പൊടിച്ചെടു ക്കുക. ഇനി ഓരോ പീസ് ബ്രെഡും മുട്ടയുടെ മിക്സിൽ മുക്കിയ ശേഷം ബ്രഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക. എല്ലാ ബ്രെഡ് പീസും ബ്രഡ് പൊടിയിൽ പൊതിഞ്ഞെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് വയ്ക്കുക. ഇനി ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക.

ശേഷം ചൂടായ എണ്ണയിലേക്ക് ബ്രഡ് പൊടിയിൽ പൊതിഞ്ഞ് എടുത്തിട്ടുള്ള ബ്രഡ് ഇട്ടു കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കുക. ഒരു ബ്രൗൺ കളറായി വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് കൊണ്ട് തയ്യാറാക്കിയ സ്നാക്ക് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്സ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page