അരി അരക്കെണ്ട, കുതിർത്തേണ്ട പുട്ട് പൊടി കൊണ്ട് നല്ല ക്രിസ്പി നെയ്യ് പത്തൽ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് നെയ്പ്പത്തിരി. എന്നാൽ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു നെയ്പ്പത്തിരി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ നെയ് പത്തിരി തയ്യാറാ ക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 2 കപ്പ് പുട്ടുപൊടി ചേർത്ത് കൊടുക്കുക. ശേഷം പൊടിയിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. എന്നിട്ട് പൊടിയിലേക്ക് രണ്ട് കപ്പ് നല്ല തിളച്ച വെള്ളം ചേർത്ത് അടച്ചു മാറ്റി വയ്ക്കുക. ശേഷമൊരു മിക്സിയുടെ ജാറിലേക്ക് അരമുറി തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.

ശേഷം അതിനൊപ്പം ഒന്നര ടേബിൾസ്പൂൺ വലിയ ജീരകവും, ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞതും, ചേർത്ത് അരച്ചെടുക്കുക. ഇനി നേരത്തെ വെള്ളമൊഴിച്ച് അടച്ചുവെചിരുന്ന മാവിനെ ഒരു സ്പൂൺ കൊണ്ട് നല്ലപോലെ ഇളക്കി എടുക്കുക. ഇനി വെള്ളം വേണമെങ്കിൽ കുറേശ്ശെയായി ചൂടുവെള്ളം ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം കാൽ കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. നല്ല തിളച്ച വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.

നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിലേക്ക് വേണം നേരത്തെ അരച്ചെ ടുത്തിട്ടുള്ള തേങ്ങയുടെയും ജീരകത്തിന്റെയും മിക്സ് ചേർത്ത് നല്ലപോലെ മാവിനെ ഇളക്കി യോജിപ്പിച്ച് കുഴച്ചെടുക്കുക. ഇനി ഒരു ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. എന്നിട്ട് നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടി യെടുക്കുക. എന്നിട്ട് ഉരുട്ടിയെടുത്ത ഓരോ ബോളും കൗണ്ടർ ടോപ്പിൽ കുറച്ചു ഓയിൽ തടകിയ ശേഷം പരത്തിയെടുക്കുക. നല്ലപോലെ പരത്തിയെടുത്ത നെയ്യ് പത്തലിനെ ചൂടായ എണ്ണയിലേക്ക് ഇട്ട് കൊടുക്കുക.

ശേഷം എണ്ണയിലേക്കിട്ട് കുറച്ചുകഴിയുമ്പോൾ ഒരു സൈഡ് പൊങ്ങി വരുന്നതായി രിക്കും. അപ്പോൾ ഒന്ന് പൊങ്ങി ഒരു സൈഡ് മൂത്തു വരുമ്പോൾ തിരിച്ചിടുക. തിരിച്ചും മറിച്ചുമിട്ടു നല്ലപോലെ മൂത്തുവന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. ഇതുപോലെതന്നെ എല്ലാം ഫ്രൈ ചെയ്തു കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നെയ് പത്തൽ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply