നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാൽ ഈ ഇഫ്താറിന് ഡ്രാഗൺ ഫ്രൂട്ട് കൊണ്ടൊരു കിടിലൻ ഷേക്ക് തയ്യാറാക്കിയാലോ. പാലും ഡ്രാഗൺ ഫ്രൂട്ടും കൊണ്ടാണ് ഈ ഷേക്ക് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ ഷേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു മിക്സിയുടെ ജാർ എടുക്കുക. ശേഷം ജാറിലേക്ക് ഒരു കപ്പ് പാൽ ഐസാക്കിയ ശേഷം ചേർത്ത് കൊടുക്കുക. ശേഷം ഒരു ഡ്രാഗൺ ഫ്രൂട്ടിന്റെ പകുതി മാത്രം ഐസാക്കിയ പാലിനൊപ്പം ചേർത്ത് കൊടുക്കുക.
ശേഷം അര കപ്പ് കണ്ടെൻസ്ഡ് മിൽക്കും കൂടി ഇതിലേക്ക് ചേർക്കുക. ഇനി കണ്ടെൻസ്ഡ് മിൽക്ക് ഇല്ല എങ്കിൽ പഞ്ചസാര ചേർത്താലും മതിയാകും. ശേഷം ജാറിലേക്ക് ഒരു ഏലക്ക കൂടി ചേർത്ത് നല്ല പോലെ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. ശേഷം അതിന്റെ മുകളിലായി കുറച്ചു ഡ്രാഗൺ ഫ്രൂട്ട് ചെറുതായി അരിഞ്ഞതും, കുറച്ചു നട്ട്സും പിസ്തയും ചെറുതായി അരിഞ്ഞതും വെച്ച് കൊടുക്കുക.
എന്നിട്ട് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് മിൽക്ക് ഷേക്ക് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഹെൽത്തിയായ ഒരു ഷേക്കാണ് ഇത്. ഇഫ്താറിനൊക്കെ ട്രൈ ചെയ്യാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു ഷേക്ക് കൂടിയാണ് ഇത്. വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ തയ്യാറാക്കി കൊടുക്കാൻ പറ്റിയ വളരെ സിമ്പിളായി തയ്യാറാക്കാൻ പറ്റിയ ഒരു ഡ്രിങ്ക് കൂടിയാണ് ഇത്. എല്ലാവരും ഒരുവട്ടമെങ്കിലും തയ്യാറാക്കി നോക്കണേ.
