വേനൽ കാലം ആയതുകൊണ്ട് തന്നെ നല്ല ചൂടായ കാലാവസ്ഥയാണ് ഇപ്പോൾ. എന്നാൽ ഈ ചൂട് സമയത്തു കുടിക്കാൻ പറ്റിയ ഒരു കിടിലൻ ജ്യൂസ് റെസിപ്പി പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് നോക്കാം ഈ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു നേന്ത്രപ്പഴവും, മൂന്നു ചെറിയ പഴവും, ഒരു ആപ്പിളും കൂടി വളരെ ചെറിയ പീസുകളായി മുറിക്കുക. ഇനി ഒരു ബൗളിലേക്ക് അരിഞ്ഞെടുത്ത പഴങ്ങളെല്ലാം ചേർക്കുക. ശേഷം ഈ പഴങ്ങളെല്ലാം ഒരു സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക.
ഇനി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ സബ്ജ സീഡ് കതിർത്തുക. ഇനി ഒരു ഗ്ലാസ്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഴങ്ങൾ ചേർക്കുക. ശേഷം ഇതിലേക്ക് ഒന്നര ടീസ്പൂൺ സബ്ജ സീഡ്‌സ് ചേർക്കുക. ശേഷം ജ്യൂസിലേക്ക് രണ്ട് ടേബിൾ സ്പൂൺ നറുനീണ്ടി സിറപ്പ് ചേർക്കുക, ശേഷം നന്നായി മിക്‌സാക്കുക. എന്നിട്ട് വീണ്ടും ഒരു ടേബിൾ സ്പൂൺ പഴങ്ങൾ അരിഞ്ഞത് ചേർക്കുക. ശേഷം ഗ്ളാസ്സിലേക്ക് നല്ല തണുത്ത വെള്ളം കൂടി ചേർത്ത് ഇളക്കുക.
ശേഷം നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം മുകളിലായി കുറച്ചു പിസ്ത മുറിച്ചതും, ഒരു ടീസ്പൂൺ സബ്ജ സീഡും ചേർത്ത് കൊടുക്കുക. ഇനി പാൽ കൊണ്ട് ഈ ഡ്രിങ്ക് എങ്ങനെയാണ് തയ്യറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് നല്ല പോലെ തണുത്ത അര ലിറ്റർ പാൽ ഒഴിക്കുക. ശേഷം ഒരു റോബസ്റ്റ് പഴത്തിന്റെ പകുതിയും, മധുരത്തിനാവശ്യമായ പഞ്ചസാരയും, ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക.
ശേഷം ഈ മിക്സിലേക്ക് കുറച്ചു സബ്ജ സീഡ്‌സും ചേർത്ത് നന്നായി ഇളക്കുക. ശേഷം നേരത്തെ അരച്ച് ചേർത്തത്തിന്റെ പകുതി പഴം അരിഞ്ഞു ചേർക്കുക. എന്നിട്ട് നന്നായി ഇളക്കുക. ശേഷം ഒരു ടീസ്പൂൺ നറുനണ്ടി സിറപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി കുറച്ചു നട്ട്സും കിസ്സ്മിസ്സും കൂടി അരിഞ്ഞു ചേർക്കുക. എന്നിട്ട് ഒരു ഗ്ലാസ്സിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ ചേർത്തിട്ടും പാൽ ചേർക്കാതെയും തയ്യറാക്കിയ ജ്യൂസ് ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പാൽ സർബത് തയ്യാറാക്കി നോക്കണേ.
