ദാഹത്തിനും ക്ഷീണത്തിനും ഏറെ ഉത്തമമായ ഈ ഡ്രിങ്കിനെ വെല്ലാൻ മറ്റൊന്നില്ല

ഇന്ന് നമുക്കൊരു ഹെൽത്തിയായ ഡ്രിങ്ക് പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായതും, ഹെൽത്തിയായതുമായ ഒരു ഡ്രിങ്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി വേണ്ട ചേരുവകൾ 3 കപ്പ് പാൽ, 50 ഗ്രാം ബദാം, 2 ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡർ, കസ്കസ്, ഇത്രയുമാണ് ഈ ഡ്രിങ്കിന് വേണ്ട ചേരുവകൾ. ആദ്യം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ കസ്കസ് കുതിരാനായി വെക്കുക.

ശേഷം ഒരു സോസ് പാനിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. എന്നിട്ട് ബദാമിനെ അതിലേക്കിട്ട് തിളപ്പിക്കുക. ശേഷം വെന്തുവന്ന ബദാമിന്റെ തൊലി ഇളക്കിയെടുക്കുക. എന്നിട്ട് ബദാമിനെ മിക്സിയുടെ ജാറിലിട്ട് നല്ലപോലെ അരച്ചെടുക്കുക. കുറച്ചു പാൽ ചേർത്ത് വേണം ബദാം അരച്ചെടുക്കാൻ. ഇനി കസ്റ്റാഡ് പൗഡറിനെ കുറച്ചു പാലിൽ കട്ടയില്ലാതെ കലക്കിയെടുക്കുക. ഇനി ഒരു സോസ് പാനിലേക്ക് 3 കപ്പ് പാൽ ചേർക്കുക. ശേഷം പാലിലേക്ക് അര കപ്പ് വെള്ളം കൂടി ചേർത്തിളക്കുക. എന്നിട്ട് പാലിനെ നല്ലപോലെ തിളപ്പിച്ചെടുക്കുക.

ശേഷം തിളച്ചുവന്ന പാലിലേക്ക് അരച്ചെടുത്ത ബദാമിന്റെ പേസ്റ്റ് ചേർത്തിളക്കുക. എന്നിട്ട് പാലുമായി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കാൽ കപ്പ് പഞ്ചസാര കൂടി പാലിലേക്ക് ചേർത്ത് മിക്‌സാക്കുക. ഇനി നേരത്തെ കലക്കി വെച്ച കസ്റ്റാഡ് മിക്‌സും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ ബദാം ക്രഷ് ആക്കിയതും ചേർത്തിളക്കുക. എന്നിട്ട് തിളച്ചുവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഇതിനെ ഫ്രിഡ്ജിൽ വെച്ച് നല്ലപോലെ തണുപ്പിച്ചെടുക്കുക.

ശേഷം രണ്ട് സെർവിങ് ഗ്ലാസ്സിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം കുതിർന്നു കിട്ടിയ കസ്കസ് ചേർക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് തണുപ്പിച്ചെടുത്ത ഈ ജ്യൂസ് ചേർക്കുക. എന്നിട്ട് മുകളിലായി ബദാമും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ബദാം മിൽക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മിൽക്ക് ഷേക്ക് തയ്യാറാക്കി നോക്കണേ. ചൂട് സമയത്തും, ദാഹത്തിനും ഏറെ നല്ലതാണ് ഈ ഡ്രിങ്ക്. ഹെൽത്തിയും, ടേസ്റ്റിയുമായ ഈ ഡ്രിങ്ക് എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply