നമ്മുടെ വീടുകൾ എപ്പോഴും വൃത്തിയായി ഇരിക്കണമെന്നാണ് നമ്മളിൽ പലരും ആഗ്രഹിക്കുന്നത്. എന്നാൽ നമ്മുടെ ബെഡ്‌റൂം വൃത്തിയായി ഇരിക്കാൻ രാവിലെ എഴുന്നേറ്റാൽ ഉടൻ നാം കിടക്കുന്ന ബെഡ്ഷീറ്റും പില്ലോയും ബ്ലാങ്കെറ്റുകളും നേരെ വിരിച്ചു യഥാക്രമം സ്ഥാനങ്ങളിൽ വെച്ചാൽ നമ്മുടെ റൂം എപ്പോഴും വൃത്തിയായി ഇരിക്കുന്നതാണ്. ഇനി മറ്റൊരു പ്രധാന കാര്യമാണ് അടുക്കളയിലെ രാവിലത്തെ ബ്രെക്ഫാസ്റ്റിനു ശേഷം പാത്രങ്ങൾ അഴുക്കാവാറുണ്ട്.
ആ പാത്രങ്ങൾ അപ്പോൾ തന്നെ കഴുകി വെക്കുവാൻ ശ്രദ്ധിക്കുക. എങ്കിൽ നമ്മുടെ അടുക്കള എപ്പോഴും വൃത്തിയായി ഇരിക്കുന്നതാണ്. ഇനി മറ്റൊരു കാര്യമാണ് തുണികൾ എല്ലാ ദിവസവും കഴുകാൻ മറക്കരുത്. അതുപോലെ തന്നെ കഴുകി ഉണക്കിയ തുണികൾ മടക്കി അതാത് സ്ഥാനങ്ങളിൽ വെക്കുവാനും ശ്രദ്ധിക്കുക. ഇനി കുട്ടികളുടെ ടോയ്‌സ് കുട്ടികളെ കൊണ്ട് തന്നെ ഒരു സ്ഥലത്തു അടുക്കി വെക്കുവാൻ പഠിപ്പിക്കുക.
അവർക്ക് അത് ഒരു രസകരമായ ഗെയിമു പോലെ ചെയ്യിപ്പിക്കുക. ഇനി നമ്മുടെ വീടുകളിലെ പ്രധാന ഏരിയയാണ് ഡൈനിങ്ങ് ഏരിയ. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടൻ പാത്രങ്ങൾ ടേബിളിൽ നിന്നും മാറ്റുകയും അതുപോലെ ടേബിൾ വൃത്തിയാക്കുകയും ചെയ്യുക. ഇനി ബ്രാതൂമുകളിൽ കണ്ണാടികൾ സൂക്ഷിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. അതുകൊണ്ട് തന്നെ ആ കണ്ണാടികൾ എല്ലാ ദിവസവും തുടച്ചു വൃത്തിയാക്കി വെക്കാൻ മറക്കരുത്.
അതുപോലെ തന്നെ ബാത്റൂമിലെ വാഷ്‌സ്പേസ് എപ്പോഴും വൃത്തിയാക്കി ഇടുക. അതും നമ്മൾക്ക് ഒരു പോസിറ്റീവ് എനർജി നല്കാൻ അത് സഹായിക്കും. നമ്മുടെ വീട് വൃത്തിയായി ഇരിക്കാനുള്ള ഈ ടിപ്പുകൾ നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ എ മലയാളി മാം ബൈ ഹെലന എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. കൂടുതൽ അറിവുകൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
