നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് ഷവർമ. എന്നാൽ ഇന്ന് നമുക്ക് ഷവർമ്മയേക്കാൾ രുചിയിൽ ഒരു പുത്തൻ സ്നാക്ക് ഉണ്ടാക്കിയാലോ. അതിനായി 250 gm ചിക്കൻ വൃത്തിയാക്കി എടുക്കുക. ശേഷം വേറൊരു ബൗളിലേക്ക് കാൽ കപ്പ് തൈരും ചേർത്ത് കൊടുക്കുക. ഇനി തൈരിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ വെളുത്തുള്ളി പൊടിച്ചത്, അര ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, അര ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് നുള്ള് കറുകപ്പട്ട പൊടിച്ചത്, അര ടീസ്പൂൺ ചില്ലി ഫ്ലെക്സ്, ഒരു നാരങ്ങയുടെ നീര്, ഒരു ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് ചിക്കനുമായി യോജിപ്പിക്കുക.
ശേഷം ചിക്കനിൽ ഒരു ഈർക്കിൽ കൊണ്ട് ഹോളുകൾ ഇട്ട് കൊടുക്കുക. ശേഷം മസാല ചിക്കനിലേക്ക് തേച്ചു പിടിപ്പിക്കുക. ശേഷം ഒരു മണിക്കൂറോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനിയൊരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദമാവും, ഒന്നര ടീസ്പൂൺ ഇൻസ്ടാന്റ്റ് ഈസ്റ്റും, രണ്ട് ടീസ്പൂൺ പഞ്ചസാരയും, ഒരു മുട്ട അടിച്ചെടുത്തതും, രണ്ട് ടേബിൾ സ്പൂൺ ഓയിലും, ആവശ്യത്തിന് ഉപ്പും, ഇളം ചൂടുള്ള പാൽ കുറെച്ചെയായി ഒഴിച്ച് മാവ് സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം കുറച്ചു ഓയിൽ തടകിയ ശേഷം മാവിനെ അടച്ചു ഒന്നര മണിക്കൂർ റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ഒരു മണിക്കൂറായി വന്ന ചിക്കൻ ഒരു പാനിൽ ഫ്രൈ ആക്കി എടുക്കുക. ഇനി ഫ്രൈ ആക്കി എടുത്ത ഓരോ ചിക്കൻ പീസിനെയും ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അൺസൾട്ടഡ് ബട്ടർ എടുക്കുക. എന്നിട്ട് പൊടിയായി അരിഞ്ഞെടുത്ത മല്ലിയില, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, ചേർത്ത് ഇളക്കുക. ശേഷം ഒരു കേക്ക് ടിൻ എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു ബട്ടർ തേച്ചു പിടിപ്പിക്കുക.
എന്നിട്ട് നേരത്തെ കുഴച്ചു വെച്ചിരുന്ന മാവ് പൊങ്ങി വന്നിട്ടുണ്ട്. ശേഷം മാവിനെ നാല് ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഓരോ ബോളിനെയും കുറച്ചു പൊടി വിതറിയ ശേഷം പരത്തി എടുക്കുക. എന്നിട്ട് പരത്തിയെടുത്ത മാവിനെ ബട്ടർ തേച്ചു വെച്ചിട്ടുള്ള കേക്ക് ടിന്നിലേക്ക് വെക്കുക. ശേഷം അതിന്റെ മുകളിൽ ടൊമാറ്റോ കെച്ചപ്പ് സ്പ്രെഡ്ടക്കുക. ഇനി അതിന്റെ മുകളിൽ കുറച്ചു ഷവർമ്മ സോസ് സ്പ്രെഡ്ടക്കുക. ഇനി അതിന്റെ മുകളിൽ ഫ്രഞ്ച് ഫ്രൈസ് നിരത്തി വെക്കുക. ശേഷം കുറച്ചു ക്യാബേജ് നീളത്തിൽ അരിഞ്ഞതും, ഒരു തക്കാളി നീളത്തിൽ അരിഞ്ഞതും, ചെറിയ പീസായി മുറിച്ചു വെച്ചിട്ടുള്ള ചിക്കനും, അതിന്റെ മുകളിൽ ടൊമാറ്റോ കെച്ചപ്പും ഷവർമ്മ സോസും ഒഴിച്ച ശേഷം വേറൊരു ബോൾ പരത്തിയ ശേഷം ഈ ഫില്ലിങ്ങിന്റെ മുകളിലായി വെക്കുക. എന്നിട്ട് നാലു സൈഡും ഒട്ടിക്കുക.
എന്നിട്ട് നേരത്തെ തയ്യാറാക്കി വെച്ച ബട്ടർ മിക്സ് ഇതിന്റ മുകളിലായി തേച്ചു കൊടുക്കുക. ശേഷം ഒരു കത്തി കൊണ്ട് പലഹാരത്തിന്റെ മുകളിൽ ഒന്ന് വരഞ്ഞു കൊടുക്കുക. ശേഷം വരഞ്ഞെടുത്ത സ്ഥലങ്ങളിൽ കുറച്ചു മോസോറില്ല ചീസ് കൊണ്ട് ഡെക്കറേറ്റ് ചയ്യുക. ശേഷം കേക്ക് ബേക്കാക്കി എടുക്കുന്ന പോലെ ഈ പലഹാരവും വേവിച്ചെടുക്കുക. മീഡിയം ഫ്ളൈമിൽ ഇരുപത് മിനിറ്റ് കൊണ്ട് തന്നെ ഈ പലഹാരം തയ്യാറായി കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഷവർമ്മയേക്കാൾ രുചിയിലുള്ള പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പലഹാരം തയ്യാറാക്കി നോക്കണേ.
