ബ്രെഡും മുട്ടയും കൊണ്ട് ഇതുവരെ രുചിച്ചിട്ടില്ലാത്ത ടേസ്റ്റിലൊരു പുതുപുത്തൻ സ്നാക്ക്

ഇഫ്താറിന് പുതുപുത്തൻ സ്നാക്കുകൾ കഴിക്കാനായിരിക്കും നമുക്ക് ഓരോരുത്തർക്കും ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് ഈ ഇഫ്താറിന് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഈ സ്‌നാക്കിന് വേണ്ട ഫില്ലിംഗ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ശേഷം ഓയിലിൽ ഒന്നര ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞ ശേഷം ഓയിലിലേക്ക് ചേർത്ത് വഴറ്റുക.

ഇനി വാടി വന്ന ഉള്ളിയിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള വഴറ്റി എടുക്കുക. ഇനി രണ്ട് പച്ചമുളക് അരിഞ്ഞതും, ഒരു ക്യാരറ്റ് പൊടിയായി അരിഞ്ഞ ശേഷം ഒന്ന് വേവിച്ചെടുക്കുക. എന്നിട്ട് അതും ഈ സവാളക്കൊപ്പം ചേർത്ത് ഇളക്കുക. ശേഷം അര കപ്പോളം ഗ്രീൻപീസ് വേവിച്ചതും കൂടി ചേർത്ത് ഇളക്കുക. ഇനി ഇതെല്ലാം കൂടി നല്ല പോലെ വഴറ്റിയ ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ ചാറ്റ് മസാല എന്നിവ ചേർത്ത് പൊടികളെല്ലാം മൂപ്പിക്കുക.

ഇനി രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം രണ്ട് ഉരുളകിഴങ്ങ് പുഴുങ്ങിയ ശേഷം ഉടച്ചെടുത്തത്‌ കൂടി ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്നേകാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഫില്ലിംഗ് തയ്യാറായിട്ടുണ്ട്. ഇനി ഫ്ളയിം ഓഫ് ചെയ്തു വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി നല്ല സോഫ്റ്റായ സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിനെ ഒരു ബൗൾ കൊണ്ട് റൗണ്ടിൽ മുറിക്കുക.

ശേഷം എല്ലാ ബ്രെഡിനെയും ഇതുപോലെ റൗണ്ടിൽ മുറിക്കുക. ശേഷം ബാക്കിയുള്ള ബ്രെഡ് പീസിനെ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം റൗണ്ടിൽ മുറിച്ചെടുത്ത ബ്രെഡിന്റെ മുകളിലായി ഒന്നര ടേബിൾ സ്പൂൺ ഫില്ലിംഗ് വെക്കുക. എന്നിട്ട് അതിന്റെ മുകളിൽ ഒരു മുട്ട പുഴുങ്ങിയ ശേഷം നാലായി മുറിക്കുക. എന്നിട്ട് അതിൽ നിന്നും ഒരു പീസ് ഫില്ലിങ്ങിന്റെ മുകളിലായി വെക്കുക. എന്നിട്ട് അതിന്റെ മുകളിൽ ഒരു റൌണ്ട് പീസ് ബ്രെഡ് ഉള്ളിലായി കുറച്ചു മൈദ മിക്സ് തേച്ച ശേഷം കവർ ചെയ്യുക,

എന്നിട്ട് ബ്രെഡിന്റെ എൻഡ് ഭാഗം ഒന്ന് പ്രസ് ചെയ്തു ഒട്ടിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. എന്നിട്ട് കലക്കുക. എന്നിട്ട് ഫില്ലിംഗ് വെച്ചു കവർ ചെയ്തെടുത്ത ഓരോ ബ്രെഡും മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക. ശേഷം എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് വേണം സ്നാക്ക് ഫ്രൈ ആക്കി എടുക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page