രണ്ട് സ്പൂൺ അരിപ്പൊടി കൊണ്ട് ഒരു കിടിലൻ ഐസ്ക്രീം.

ഐസ്ക്രീം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാ അല്ലെ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഐസ് ക്രീം പരിചയപ്പെട്ടാലോ. അതിനായി വെറും മൂന്ന് ചേരുവകൾ തന്നെ ദാരാളം. ആദ്യം അര ലിറ്ററോളം പാൽ എടുക്കുക. ശേഷം മറ്റൊരു ബൗളിൽ രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി കൂടി എടുക്കുക. ശേഷം കുറച്ചു പാലിൽ ഈ അരിപ്പൊടി നന്നായി കലക്കി കട്ടയില്ലാതെ മിക്‌സാക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് അര ലിറ്റർ പാൽ ചേർത്ത് തിളപ്പിക്കുക.

ഇനി ചൂടായി വന്ന പാലിലേക്ക് ഫ്ളൈയിം ലോയിലോട്ട് മാറ്റിയ ശേഷം അരിപ്പൊടിയും പാലും കലർത്തിയ മിക്സ് പാലിലേക്ക് ചേർത്ത് കൈ വിടാതെ ഇളക്കുക. ഇനി കുറുകി വരുന്നത് വരെ ഇളക്കുക. ഒന്ന് കുറുകി വന്ന പാലിനെ ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന പാൽ മാറ്റി വെക്കുക. ഇനി രണ്ട് പഴുത്ത മാങ്ങാ എടുക്കുക. ശേഷം മാങ്ങയെ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മാങ്ങയെ മിക്സിയുടെ ജാറിലേക്ക് ചേർത്ത് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാങ്ങാ പൾപ്പിനെ ഒരു അരിപ്പയിലേക്ക് മാറ്റി അരിച്ചെടുക്കുക. ഇനി നേരത്തെ തണുക്കാനായി വെച്ചിരുന്ന പാൽ മിക്സ് മിക്സിയിലേക്ക് ചേർത്ത് അടിച്ചെടുക്കുക.

ഇനി അടിച്ചെടുത്ത മാങ്ങയിലേക്ക് നേരത്തെ അടിച്ചെടുത്ത മാങ്ങയുടെ പൂരി ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക. ഇനി അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റി അടച്ചു ഫ്രീസറിലേക്ക് മാറ്റുക. ഒന്നര മണിക്കൂർ ഫ്രീസറിൽ വെച്ച് തണുപ്പിച്ച ശേഷം ഒന്നും കൂടി മിക്സിയുടെ ജാറിലേക്ക് മാറ്റി അടിച്ചെടുക്കുക. ശേഷം ബൗളിലേക്ക് മാറ്റുക. ശേഷം ഒരു സ്പൂൺ കൊണ്ട് ഷെയ്‌പ്പാക്കിയ ശേഷം അടച്ചു അഞ്ച് മണിക്കൂറോളം ഫ്രീസറിലേക്ക് മാറ്റുക. ശേഷം തണുത്തു വന്ന ഐസ്ക്രീമിനെ കുറച്ചു നാറ്റ്സ് ചേർത്ത് ഡെക്കറേറ്റ് ചെയ്ത ശേഷം സെർവ് ചെയ്യാവുന്നതാണ്.

വളരെ ടേസ്റ്റിയായ മംഗോ ഐസ്ക്രീം തയ്യാറായിട്ടുണ്ട്. വളരെ സ്പെഷ്യലായ ഒരു ഐസ്‌ക്രീമാണ് ഇത്. അവധിക്കാലങ്ങളിലൊക്കെ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. എല്ലാവരും ഈ ഐസ്ക്രീം മറക്കാതെ ട്രൈ ചെയ്തു നോക്കണേ. മാംസ് ഡെയ്‌ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page