കണ്ടെൻസ്ഡ് മിൽക്ക് എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നുണ്ടല്ലേ. അതെ വളരെ ടേസ്റ്റിയായ ഒരു സ്വീറ്റാണ് കണ്ടെൻസ്ഡ് മിൽക്ക്. പായസത്തിനൊക്കെ രുചി കൂട്ടാൻ ഏറെ നല്ലതാണ് ഈ കണ്ടെൻസ്ഡ് മിൽക്ക്. എന്നും കടയിൽ നിന്നല്ലേ കണ്ടെൻസ്ഡ് മിൽക്ക് വാങ്ങിക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന കണ്ടെൻസ്ഡ് മിൽക്കിനേക്കാൾ രുചിയിൽ വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് വളരെ ടേസ്റ്റിയായ കണ്ടെൻസ്ഡ് മിൽക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ പൊടി ചേർത്ത് കൊടുക്കുക.
ശേഷം പാൽ പൊടിക്ക് ഒപ്പം മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം ഒന്നേകാൽ ടീസ്പൂൺ കോൺഫ്ലോർ പൗഡറും, ഒരു കപ്പ് പാലും, കാൽ ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് നന്നായി കലക്കി മിക്‌സാക്കുക. ശേഷം ഒട്ടും തന്നെ കട്ടയില്ലാതെ കലക്കിയ ശേഷം ഫ്ളയിം ഓണാക്കുക. ശേഷം മീഡിയം ഫ്ളൈമിലിട്ടു കൈ വിടാതെ ഇളക്കുക. ഇനി ഇളക്കി ഇളക്കി നല്ല പോലെ മിൽക്‌മൈഡിന്റെ പരുവത്തിൽ വേവിച്ചു കുറുക്കി എടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ മിൽക്ക്‌മൈഡ് തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. ഇനി കടയിൽ നിന്നും മിൽക്ക് മെയ്ഡ് വാങ്ങുകയേ വേണ്ട. വളരെ ടേസ്റ്റിയായ കണ്ടെൻസ്ഡ് മിൽക്ക് ഈസിയായി തയ്യാറാക്കാവുന്നതാണ്. എല്ലാവരും ഇങ്ങനെ ഒന്ന് മിൽക്ക് മെയ്ഡ് തയ്യാറാക്കാൻ മറക്കല്ലേ. ഇതുകൂട്ടി പായസം ഉണ്ടാക്കിയാൽ പായസം വളരെ ടേസ്റ്റിയായിരിക്കും കഴിക്കാൻ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ഇത്.
