നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളവയാണ് പുഡിങ്ങുകൾ. എന്നാൽ ഇന്ന് നമുക്ക് ഇളനീര് കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ. അതിനായി പത്തു ഗ്രാം ചൈന ഗ്രാസ് എടുക്കുക. ശേഷം ചൈന ഗ്രാസ്സിനെ ചെറിയ പീസാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ചൈന ഗ്രാസ്സിനെ ഒരുകപ്പ് വെള്ളം ഒഴിച്ച് പത്തു മിനിറ്റോളം കുതിരാനായി വെക്കുക. ഇനി ഒരു പാനിലേക്ക് അര ലിറ്റർ പാൽ എടുക്കുക. ശേഷം പാലിനെ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക.
ശേഷം രണ്ട് ഇളനീർ കാമ്പ് എടുക്കുക. ഇനി ഒന്നര കപ്പ് ഇളനീർ വെള്ളവും എടുക്കുക. ശേഷം ഇവ രണ്ടും കൂടി മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നന്നായി അരച്ചെടുക്കുക. എന്നിട്ട് കുതിർത്തി എടുത്ത ചൈന ഗ്രാസ്സിനെ ഒരു പാനിലേക്ക് മാറ്റി അടുപ്പിലേക്ക് വെക്കുക. ഇനി ലോ ടു മീഡിയം ഫ്ളൈമിലിട്ടു ചൈന ഗ്രാസ് മെൽറ്റാക്കി എടുക്കുക. എന്നിട്ട് ചൂടായി വന്ന പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർത്തിളക്കുക. ഇനി അര കപ്പ് കണ്ടെൻസ്ഡ് മിൽക്കും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു നുള്ളു ഉപ്പും ചേർത്ത് ഇളക്കി പാൽ നല്ല പോലെ ചൂടാക്കുക.
ഇനി മെൽറ്റായി വന്ന ചൈനാഗ്രാസ്സിനെ പാലിലേക്ക് ചേർത്ത് ഇളക്കുക.
നല്ല ചൂടോടുകൂടി വേണം പാലും ചൈന ഗ്രാസും ഇളക്കി മിക്‌സാക്കാൻ. ശേഷം ഒന്നും കൂടി പാലിനെ തിളപ്പിക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് പാലിനെ ഒന്ന് ചൂടാറാനായി വെക്കുക. ശേഷം ചൂടാറി വന്ന പാലിലേക്ക് ഇളനീർ മിക്സ് ഒഴിക്കുക. ശേഷം നല്ല പോലെ ഇളക്കുക. ശേഷം ഈ മിക്സിനെ ഒരു ട്രേയിലേക്ക് ഒഴിക്കുക. ശേഷം കുറച്ചു കാരമലൈസ് ചെയ്ത നാറ്റ്‌സ് ഒന്ന് പൊടിച്ച ശേഷം പുഡിങ്ങിന്റെ മുകളിലായി വിതറുക.
ശേഷം നല്ല പോലെ തണുപ്പിച്ചു സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഇളനീർ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. ഇളനീർ കൊണ്ട് തയ്യാറാക്കിയത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയാണ് ഈ പുഡ്ഡിംഗ്. എല്ലാവരും ഉറപ്പായും ഈ പുഡ്ഡിംഗ് ട്രൈ ചെയ്തു നോക്കണേ.
