ഇനി കറുത്തുപോയ നേന്ത്രപ്പഴം കളയല്ലേ.

പഴമൊന്നു കറുത്തുപോയാൽ കഴിക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ കറുത്തുപോയെ പഴം കാണാറുണ്ട്. എന്നാൽ ഇനിമുതൽ തൊലി കറുത്തുപോയ പഴങ്ങൾ കളയുകയേ വേണ്ട. എന്നാൽ ഈ പഴം കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കാം. അതിനായി നല്ല പോലെ പഴുത്ത അഞ്ച് നേന്ത്രപ്പഴം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക.

ഇനി നെയ്യിലേക്ക് ഒരു ടേബിൾ സ്പൂൺ നാറ്റ്‌സ് വറുത്തെടുക്കുക. കുറച്ചു കിസ്മിസും നെയ്യിൽ വറുത്തെടുക്കുക. ഇനി ബാക്കിയുള്ള നെയ്യിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പഴം ചേർത്ത് ഇളക്കുക. ഇനി പഴം നല്ല പോലെ വേവിച്ചു മൂപ്പിച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം അൽപ്പം ഉപ്പും ചേർത്ത് മുട്ട അടിച്ചെടുക്കുക. ശേഷം പഴം പാനിൽ നിന്നും മാറ്റുക. ഇനി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് അടിച്ചെടുത്ത മുട്ട ചേർക്കുക. ശേഷം നെയ്യിൽ മുട്ട ചിക്കി എടുക്കുക. എന്നിട്ട് പാനിന്റെ ഒരു സൈഡിലേക്ക് മുട്ട മാറ്റി വെക്കുക.

ഇനി പാനിന്റെ ഒരു സൈഡിലായി മുക്കാൽ കപ്പ് തേങ്ങാ ചേർക്കുക. ശേഷം തേങ്ങയും നല്ല പോലെ ഡ്രൈ ആക്കിയ ശേഷം മുട്ടയുമായി മിക്‌സാക്കുക. ഇനി ഇവ രണ്ടും നല്ല പോലെ ഡ്രൈ ആയി വന്നാൽ ഒന്നര ടേബിൾ സ്പൂൺ ഷുഗറും, അര ടീസ്പൂൺ ഏലക്ക പൊടിച്ചതും, ചേർത്ത് മിക്‌സാക്കുക. ഇനി നേരത്തെ വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും തേങ്ങയുടെയും മുട്ടയുടെയും മിക്സിൽ ചേർത്ത് ഇളക്കുക. ശേഷം നേരത്തെ വരട്ടി എടുത്ത പഴം കൂടി ചേർത്ത് ഇളക്കുക.

പഴം കറുത്തുപോയി എങ്കിൽ ഇങ്ങനെ ചെയ്തു കുട്ടികൾക്ക് കൊടുക്കുന്നത് ഏറെ നല്ലതായിരിക്കും. അവർ അത് ഇഷ്ടത്തോടെ കഴിക്കുകയും ചെയ്യും. വൈകുന്നേരം ചായക്കൊപ്പം കഴിക്കാനും ഇത് ഏറെ രുചികരമാണ്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടും വളരെ കുറഞ്ഞ സമയം കൊണ്ടും ചെയ്തെടുക്കാൻ പറ്റുന്ന സിമ്പിളായ ഒരു റെസിപ്പിയാണ്‌ ഇത്.

Leave a Reply