ഒരു കപ്പ് നുറുക്ക് ഗോതമ്പ് കൊണ്ട് ഇതുവരെ കഴിച്ചിട്ടില്ലാത്ത കിടിലൻ സ്നാക്ക്

വിവിധ തരത്തിലുള്ള സ്നാക്കുകൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മൾ അല്ലെ, എന്നാൽ ഇന്ന് നമുക്ക് തികച്ചും വേറിട്ട ഒരു സ്നാക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് തയ്യാറാക്കിയാലോ. മിക്കവാറും വീടുകളിൽ കാണുന്ന റേഷൻ കടകളിൽ നിന്നും കിട്ടുന്ന നുറുക്ക് ഗോതമ്പ് കൊണ്ടാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഈ സ്നാക്ക് തികച്ചും വ്യത്യസ്തമായി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് നുറുക്ക് ഗോതമ്പ് രണ്ട് മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം കുതിർന്നു കിട്ടിയ ഗോതമ്പിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി അതിനൊപ്പം ഒരു പകുതി സവാള അരിഞ്ഞതും, ഒരു പച്ചമുളകും, ഒരു ചെറിയ പീസ് ഇഞ്ചിയും, കുറച്ചു കറിവേപ്പിലയും, കുറച്ചു മല്ലിയിലയും, അര കപ്പ് ചോറും ചേർക്കുക.

ശേഷം അര കപ്പ് വെള്ളവും ചേർത്ത് ഗോതമ്പിനെ നന്നായി അരച്ചെടുക്കുക. ഇനി ഒരു കേക്ക് ട്രേയിൽ എണ്ണ തടകിയ ശേഷം ബാറ്റർ അതിലേക്ക് ഒഴിക്കുക. ശേഷം ഒരു സ്റ്റീമറിൽ വെള്ളം വെച്ച് ആവിയിൽ വേവിക്കുക. പന്ത്രണ്ട് മിനിറ്റായപ്പോൾ ഇത് വെന്തു കിട്ടിയിട്ടുണ്ട്. ശേഷം വെന്തു കിട്ടിയ പലഹാരം നീളത്തിൽ ചെറിയ പീസുകളായി മുറിക്കുക. ശേഷം മുറിച്ചെടുത്ത പീസിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു ബൗളിലേക്ക് മൂന്നു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ആവശ്യത്തിനുള്ള ഉപ്പ്, കുറച്ചു കറിവേപ്പില, അരിഞ്ഞത്, കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി കലക്കി എടുക്കുക.

ഇനി കലക്കി എടുത്ത മസാലയിലേക്ക് ഓരോ നുറുക്ക് ഗോതമ്പ് പീസിനെയും ഇട്ടു ടിപ്പ് ചെയ്തു എടുക്കുക. ശേഷം എല്ലാ പീസും ഇതുപോലെ മസാലയിൽ മുക്കി എടുത്ത ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ഓരോ പീസായി ഇട്ട് ഫ്രൈ ചെയ്യുക. മീഡിയം ഫ്ളൈമിൽ ഇട്ട് ഫ്രൈ ചെയ്യുക. തിരിച്ചും മറിച്ചുമിട്ട് സ്നാക്ക് ഫ്രൈ ചെയ്തു എടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് കൊണ്ടുള്ള കിടിലൻ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page