ഓണം അടുത്ത് വരുന്നത് കൊണ്ട് തന്നെ ഓണത്തിന്റെ ഒരുക്കങ്ങളായിരിക്കും എല്ലാ വീടുകളിലും നടക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ന് നമുക്ക് ഓണത്തിന്റെ സദ്യ സ്പെഷ്യൽ ഒരു അവിയൽ പരിചയപ്പെട്ടാലോ. അതെ വളരെ ടേസ്റ്റിയായ ഈ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മൺ ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പച്ചക്കറികൾ ചേർത്ത് കൊടുക്കുക. നീളത്തിൽ കനം കുറച്ചു വേണം പച്ചക്കറികൾ അരിഞ്ഞെടുക്കാൻ. എല്ലാ പച്ചക്കറികളും ചേർക്കാവുന്നതാണ്. ഇനി ഒരു അര ടീസ്പൂൺ മഞ്ഞൾപ്പൊടി,അര റ്റീസ്പൂണോളം കാശ്മീരി മുളക്പൊടി, ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക. ഇനി കൈയിൽ കുറച്ചു വെള്ളം എടുത്ത് തളിച്ച് കൊടുക്കുക.
ശേഷം ലോ ഫ്ളൈമിൽ അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുവാൻ മറക്കല്ലേ. ഇനി അര മുറി തേങ്ങാ ചിരകി എടുക്കുക. ശേഷം അതിലേക്ക് നാല് പച്ചമുളക്, അര ടീസ്പൂൺ ചെറിയ ജീരകം,ഇനി ആവശ്യത്തിന് കറിവേപ്പില,ഇനി തേങ്ങയെ ഒന്ന് ചതച്ചെടുക്കുക. ഇനി പച്ചക്കറിയിൽ വെള്ളം കുറവാണ് എങ്കിൽ കുറച്ചു കൂടി വെള്ളം തളിച്ച് കൊടുക്കുക. ഇനി നന്നായിട്ട് വെന്തു കിട്ടിയ പച്ചക്കറിയിൽ നേരത്തെ ചതച്ചു വെച്ച തേങ്ങാ ചേർത്ത് കൊടുക്കുക.
ഇനി മുകളിലായി അര ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും കൂടി മുകളിലായി ഇട്ടു ഒന്നും കൂടി ആവി കേറ്റി വേവിച്ച ശേഷം സദ്യക്കൊപ്പം വിളമ്പാവുന്നതാണ്. വളരെ ടേസ്റ്റിയായ അവിയൽ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
