നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് കേക്ക്. കേക്ക് ഉണ്ടാക്കാൻ കുറച്ചു പാടുള്ള കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് വെറും മൂന്നു ചേരുവകൾ കൊണ്ട് ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ കേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ബോർബോൺ ബിസ്ക്കറ്റ് കൊണ്ടാണ് ഈ കേക്ക് തയ്യാറാക്കുനന്ത്. ഏത് ബിസ്കറ്റ് വേണമെങ്കിലും എടുക്കാവുന്നതാണ്. ചോക്ലേറ്റ് ഫേവറിലുള്ള ബിസ്കറ്റ് എടുക്കുന്നതാണ് കൂടുതൽ നല്ലത്.
ശേഷം രണ്ട് ചെറിയ പാക്കറ്റ് ബോർബോൺ ബിസ്കറ്റ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. എന്നിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത ബിസ്കറ്റിന്റെ മിക്സിലേക്ക് കാൽ കപ്പ് തിളപ്പിച്ചാറിയ പാൽ ചേർക്കുക. എന്നിട്ട് നല്ലപോലെ ഒന്നുംകൂടി അടിച്ചെടുക്കുക. ഇനി അടിച്ചെടുത്ത മിക്സിലേക്ക് വീണ്ടും കാൽ കപ്പ് പാലും ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്നും കൂടി നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് ഈ മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം ഈ മിക്സിലേക്ക് അര ടീസ്പൂൺ ബേക്കിങ് പൗഡറും, ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം മൂന്നു സ്റ്റീൽ ബൗളുകൾ എടുക്കുക. ശേഷം അതിലേക്ക് കുറച്ചു എണ്ണ തടവുക. ഇനി 3 ബൗളിലേക്കും ഓരോ ബിസ്കറ്റ് ഇട്ട് കൊടുക്കുക. എന്നിട്ട് അടിച്ചെടുത്ത ബാറ്ററിനെ ഓരോ ബൗളിലേക്കും മുക്കാൽ ഭാഗത്തോളം ഒഴിക്കുക. എന്നിട്ട് ഒരു പാത്രം അഞ്ചു മിനിറ്റോളം പ്രീഹീറ്റ് ചെയ്തെടുക്കുക. എന്നിട്ട് ഒരു സ്റ്റാൻഡ് ആ പത്രത്തിലേക്ക് വെക്കുക. എന്നിട്ട് ഓരോ മൂന്നു ബൗളും അതിലേക്ക് വെക്കുക. എന്നിട്ട് പാത്രം അടച്ചു വെക്കുക.
ശേഷം കേക്ക് ബേക്കാക്കി എടുക്കുക. 20 മിനിറ്റോളം മീഡിയം ഫ്ളൈമിൽ വെച്ച് കേക്ക് ബേക്കാക്കി എടുക്കുക. 20 മിനിറ്റായപ്പോൾ കേക്ക് നല്ലപോലെ ബേക്കായി വന്നിട്ടുണ്ട്. ശേഷം ചൂടാറാനായി മാറ്റി വെക്കുക. ശേഷം വെന്തുവന്ന കേക്കിനെ ബൗളിൽ നിന്നും മാറ്റിയ ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കേക്ക് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
