ഇത് ലഡ്ഡുവല്ല കേട്ടോ. റേഷൻ കിറ്റിലെ ചെറുപയർ കൊണ്ട് സൂപ്പർ രുചിയിലൊരു സ്വീറ്റ്

ഇന്ന് നമുക്ക് ചെറുപയർ കൊണ്ട് ഒരു അടിപൊളി സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. റേഷൻ കടകളിൽ നിന്നും കിട്ടുന്ന ചെറുപയർ കൊണ്ടാണ് ഈ സ്വീറ്റ് തയ്യാറാക്കി യിരിക്കുന്നത്. ചെറുപയറും നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന കുറച്ച് ചേരുവകളും കൊണ്ടാണ് ഈ റെസിപ്പി തയ്യാറാക്കിയിരിക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്വീറ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ചെറുപയർ ഒരു പാത്രത്തിലേക്ക് എടുക്കുക.

ശേഷം ചെറുപയറിനെ ഒരു പാത്രത്തിലേക്ക് എടുത്തശേഷം നല്ലപോലെ വറുക്കുക. ഇനി വറുത്തെടുത്ത ചെറു പയറിനെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരുപാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് പൊടിച്ച ശർക്കര ചേർത്ത് കൊടുക്കുക. എന്നിട്ട് മൂന്ന് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക. ഇനി ശർക്കര നല്ലപോലെ ഉരുകി വരുമ്പോൾ വറുത്തെടുത്ത ചെറുപയർ മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിച്ചെടുക്കുക.

എന്നിട്ട് ഫ്ളയിം ഓഫ് ചെയ്ത ശേഷം നല്ല സ്മൂത്തായി പൊടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. എന്നിട്ട് നെയിലേക്ക് നേരത്തെ പൊടിച്ചു വെച്ചിട്ടുള്ള ചെറുപയർ ചേർത്ത് നല്ലപോലെ കൈവിടാതെ ഇളക്കുക. ശേഷം ഒന്ന് ഡ്രൈയായി വന്ന ചെറുപയറിനെ രണ്ട് ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കിയ ശേഷം അതിലേക്ക് കുറച്ച് കാഷ്യൂ പൊടിയായി അരിഞ്ഞതും, കുറച്ച് ബദാം പൊടിയായി അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് നല്ലപോലെ ഇളക്കിയെടുക്കുക. ശേഷം അതിലേക്ക് കാൽടീ സ്പൂൺ ഏലക്കാ പൊടിച്ചതും ചേർത്ത് നല്ലപോലെ ​ഇളക്കുക. ഇനി ഒരു നുള്ളു ഉപ്പും കൂടി ചേർത്ത് കൊടുക്കുക എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി നേരത്തെ ഉരുക്കിവെച്ച ശർക്കര കുറച്ച് കട്ടിയായി വന്നിട്ടുണ്ട്. എന്നിട്ട് ഇനി ഒന്നുകൂടി ഇതൊന്നും അടുപ്പിലേക്ക് വെച്ച് ചൂടാക്കിയശേഷം ചെറിയ ചൂടോടുകൂടി ചെറുപയർ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ കൈ വിടാതെ ഇളക്കി എടുക്കുക.

നല്ലപോലെ ഇളക്കി യോജിപ്പിചെടുത്ത മിക്സിനെ കൈകൊണ്ട് ഒന്ന് പൊടിച്ചെടുക്കുക. ശേഷം കയ്യിൽ കുറച്ച് നെയ്യ് തടവിയ ശേഷം ചെറിയ ചൂടോടുകൂടി ഉരുട്ടിയെടുക്കുക. എല്ലാം മിക്സിനേയും ലഡുവിന്റെ ഷേപ്പിൽ ആക്കിയ ശേഷം സെർവ് ചെയ്യാം. വളരെ ടേസ്റ്റി യായിട്ടുള്ള ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്ത് നോക്കണേ.
കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page