നേന്ത്രപ്പഴം കൊണ്ട് നല്ല കിടിലൻ ചായക്കടി

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു ഫ്രൂട്ടാണ് നേന്ത്രപ്പഴം. എന്നാൽ ഇന്ന് നമുക്ക് നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കേക്ക് ഈസിയായി തയ്യാറാക്കാൻ പറ്റും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം നല്ല പോലെ പഴുത്ത രണ്ട് നേന്ത്രപ്പഴം തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിക്കുക. ശേഷം അതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം രണ്ട് മുട്ട കൂടി പൊട്ടിച്ചു വീഴ്ത്തുക. ശേഷം കാൽ കപ്പ് സൺ ഫ്‌ളവർ ഓയിലും കൂടി മുട്ടക്കൊപ്പം ചേർത്ത് കൊടുക്കുക.

ഇനി അര ടീസ്പൂൺ വാനില എസ്സെൻസും, ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് അര കപ്പ് ഷുഗറും കൂടി ചേർത്ത് ഒന്നും കൂടി അടിക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് അര കപ്പ് മൈദയും, അര ടീസ്പൂൺ ബേക്കിങ് സോഡയും, രണ്ട് പിഞ്ച് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടിയും, ചേർത്ത് ഒന്ന് മിക്‌സായി കിട്ടുന്നത് വരെ ഇവയെല്ലാം കൂടി അടിച്ചെടുക്കുക.

ഇനി നല്ല പോലെ മിക്‌സായി കിട്ടിയ ബാറ്ററിനെ ഒരു നെയ് തടകിയ ട്രേയിൽ ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ശേഷം ഒന്ന് ടാപ്പ് ചെയ്തു മുകളിലായി കുറച്ചു ചെറീസും ഇട്ടു കൊടുക്കുക. ശേഷം ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിന്റെ മുകളിലേക്ക് ഒരു തട്ട് വെച്ച് കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് ഈ ബാറ്റർ വെച്ച് ആവിയിൽ കേക്ക് വേവിച്ചെടുക്കുക.

ശേഷം ലോ ഫ്ളൈമിൽ മുപ്പത് മിനിട്ടു വരെ കേക്ക് ആവിയിൽ വേവിച്ചെടുക്കുക. മുപ്പത് മിനിറ്റായപ്പോൾ ഒരു സ്റ്റിക്ക് കൊണ്ട് ഒന്ന് കുത്തി നോക്കുക. ശേഷം ക്‌ളീനായി വന്നാൽ കേക്ക് വെന്ത് കിട്ടിയിട്ടുണ്ട്. അപ്പോൾ വളരെ ടേസ്റ്റിയായ ബനാന കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും വളരെ ടേസ്റ്റിയായ ഈ കേക്ക് തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കണേ.

Leave a Reply

You cannot copy content of this page