ബ്രെഡും മുട്ടയും കൊണ്ട് ഒരു കിടിലൻ ബ്രേക്ഫാസ്റ്റ്

എന്നും പുതുമയുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികൾ. എന്നാൽ ഇന്ന് നമുക്ക് ബ്രെഡും മുട്ടയും കൊണ്ട് ഒരു പുതിയ ഐറ്റം ഉണ്ടാക്കിയാലോ. അപ്പോൾ എങ്ങനെയാണ് ഈ പലഹാരം ഉണ്ടാക്കുന്നത് എന്ന് നോക്കാം, ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് എണ്ണയിലേക്ക് ചെറുതായി മുറിച്ച ഒരു ടീസ്പൂൺ വെളുത്തുള്ളി ചേർത്ത് ഇളക്കുക. ശേഷം ഒരു പച്ചമുളക് അരിഞ്ഞതും, ചേർത്ത് വഴറ്റുക.

ഇനി ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് കുറച്ചു ക്യാപ്‌സിക്കം അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം എല്ലാം നല്ല പോലെവഴറ്റി എടുക്കുക. ശേഷം മസാല പാനിന്റെ ഒരു സൈഡിലേക്ക് മാറ്റിയ ശേഷം സൈഡിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ട ചിക്കി ചെറിയ പീസുകളായി എടുക്കുക. ഇനി മുട്ടയും മസാലയും ഒരുമിച്ചു ചേർത്ത് മിക്‌സാക്കുക. എന്നിട്ട് കാൽ ടീസ്പൂൺ കുരുമുളക്പൊടിയും, രണ്ട് ടീസ്പൂൺ ടൊമാറ്റോ കെച്ചപ്പും, ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് മിക്‌സാക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയെ നന്നായി അടിച്ചെടുക്കുക. ശേഷം മുട്ടക്കൊപ്പം ആറ് സ്‌ലൈസ്ഡ് ബ്രെഡും അര ഗ്ലാസ് പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അര ടീസ്പൂൺ കുരുമുളക് പൊടിയും, കുറച്ചു മല്ലിയില അരിഞ്ഞതും, ചേർത്ത് അടിച്ചെടുക്കുക. ശേഷം നേരത്തെ മസാല തയ്യാറാക്കിയ പാൻ എടുക്കുക. ശേഷം പാനിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർക്കുക.
ശേഷം ഓയിലിലേക്ക് ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത മിക്സ് മുഴുവനായും ചേർത്ത് കൊടുക്കുക. ശേഷം ബാറ്റെറിൻറെ മുകളിൽ മസാല മുഴുവനായും വെച്ച് കൊടുക്കുക. ശേഷം മസാലയും ബാറ്ററും ഒന്ന് പ്രെസ്സാക്കി കൊടുക്കുക.

എന്നിട്ട് അടച്ചു വെച്ച് പതിനഞ്ചു മിനിറ്റോളം വേവിക്കുക. ശേഷം തിരിച്ചിട്ട് മുകൾ ഭാഗം ഒന്ന് മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡും മുട്ടയും മസാലയും ചേർത്തുണ്ടാക്കിയ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ പലഹാരം തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പലഹാരം കൂടിയാണ് ഇത്. ലൈം ആൻഡ് ലില്ലീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page